കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; മരണം അഞ്ചായി, കേസെടുത്ത് പൊലീസ്

കൽപ്പറ്റ: മേപ്പാടി മണ്ണിടിച്ചിലിൽ ദുരന്തത്തിൽ പൊലീസ് കേസെടുത്തു. മേപ്പാടി പൊലീസ് ആണ് കേസ് എടുത്തത്. കള്ളാടി പാലത്തിലുണ്ടായ മണ്ണിടിച്ചിൽ മനുഷ്യ നിർമ്മിതമാണെന്നും കളക്ടർ ആവശ്യപ്പെട്ടിട്ടും മണ്ണ് നീക്കം ചെയ്യാത്തതാണ് അപകടത്തിന് കാരണമെന്നും മുഖ്യമന്ത്രി ഉൾപ്പെടെ വിമർശനം ഉന്നയിച്ചിരുന്നു.

മണ്ണിടിച്ചിലിൽ അഞ്ചുപേർ മരിക്കുകയും മൂന്നുപേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മീനാക്ഷി എസ്റ്റേറ്റിൽ നിന്നുള്ള 21കുടുംബങ്ങളെ ചുളിക്ക ജിഎൽപി സ്കൂളിലേക്ക് മാറ്റി. നിലവിൽ പ്രദേശവാസികൾ ക്യാമ്പിൽ തുടരുകയാണ്.

കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണം അഞ്ചായി. പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്തപ്രതികരണ സേനയുടെ (എൻഡിആർഎഫ് ) രണ്ട് സംഘങ്ങളാണ് നിലവിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ആകെ 70 രക്ഷാപ്രവർത്തകരാണ് ഈ സംഘങ്ങളിലുള്ളത്. മൺകൂനകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം കണ്ടെത്തുകയും ജീവനോടെ പുറത്തെത്തിക്കുന്നതിനാണ് ശ്രമിക്കുന്നത്.

നിർമാണ സ്ഥലത്തെ മണ്ണ് കൂട്ടിയിട്ടതാണ് അപകടത്തിന് കാരണമായത്. കഴിഞ്ഞ മാസം ചേർന്ന അവലോകന യോഗത്തിന്റെ മിനുട്സ് പുറത്തുവിട്ടിരുന്നു. ദുരന്തമേഖലയിൽ ഇരുപത്തി നാല് മണിക്കൂറിനിടെ പെയ്തത് 265 മില്ലിമീറ്റർ മഴയാണ്. മുന്നറിയിപ്പ് നൽകിയിരുന്നതായി പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി. കൂട്ടിയിട്ട മണ്ണ് നീക്കാനായി ജൂൺ 25 ന് നിർദേശം നൽകിയിരുന്നു. എന്നാൽ ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടും കരാർ കമ്പനി അതിന് തയ്യാറായില്ല.

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനായി മന്ത്രിമാരായ ടി സിദ്ദിഖും എ പി അനിൽകുമാറും വയനാട്ടിലേക്ക് തിരിച്ചു. വയനാട് ജില്ലയിൽ അതിശക്തമായ മഴ തുടരുകയാണ്. വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ അവധി നൽകി.

മണ്ണിടിച്ചിലിൽ മീനാക്ഷിപ്പാലം മണ്ണിനടിയിലാണ്. മേപ്പാടിയെയും ചൂരൽമലയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. തൊഴിലാളികളെ എത്തിച്ച ബസ് പുഴയിലേക്ക് വീണു. മണ്ണിടിഞ്ഞ് അതിഥി തൊഴിലാളികളുടെ ഷെഡിലേക്ക് പതിക്കുകയായിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് നടുക്കിയ ദുരന്തം. മണ്ണും വെള്ളവും കുത്തിയൊലിച്ച് ബസും പാലവും മൂടുകയായിരുന്നു. കനത്ത മഴയിൽ തുരങ്കപാതയ്ക്കായി കൂട്ടിയിട്ട മണ്ണ് കുത്തിയൊലിച്ച് വരികയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top