
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
വനിതാ ശിശു വികസന വകുപ്പില്‍ അസിസ്റ്റന്റ് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂണ്‍ 22 ന് രാവിലെ 10 ന് തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലെ ഐ.സി.ഡി.എസ്. ഓഫീസില്‍ നടക്കും. യോഗ്യത: അംഗീകൃത ബോര്‍ഡില്‍ നിന്നോ തത്തുല്യ ബോര്‍ഡില്‍ നിന്നോ പന്ത്രണ്ടാം ക്ലാസ് വിജയം, കംപ്യൂട്ടര്‍ പ്രാവീണ്യം. പരിചയസമ്പന്നര്‍ക്ക് വെയിറ്റേജ് ഉണ്ടായിരിക്കും. പ്രായപരിധി- ജൂണ്‍ 15 ന് 40 കവിയരുത്. ഫോണ്‍: 9048497487.
അതിഥി അധ്യാപക ഒഴിവ്
പട്ടാമ്പി ഗവ. സംസ്‌കൃത കോളേജില്‍ 2026-27 അധ്യയനവര്‍ഷത്തില്‍ സംസ്‌കൃതം സാഹിത്യ വിഷയത്തില്‍ അതിഥി അധ്യാപകനെ/അധ്യാപികയെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 19 ന് രാവിലെ 10.30 ന് നടക്കും. സംസ്‌കൃത സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും യു.ജി.സി. മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യതയുള്ളവരും തൃശ്ശൂര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ അവരുടെ വയസ്സ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളെജില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍- 0466 2212223.
കൗണ്‍സിലര്‍ നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ നിലമ്പൂര്‍ വെളിയന്തോട് പ്രവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, എട്ട് പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിംഗും കരിയര്‍ ഗൈഡന്‍സും നല്‍കുന്നതിനായി സ്റ്റുഡന്റ് കൗണ്‍സിലറെ നിയമിക്കുന്നതിനുള്ള അഭിമുഖം നിലമ്പൂര്‍ ഐ.ടി.ഡിപി ഓഫീസില്‍ ജൂണ്‍ 23 ന് രാവിലെ ഒന്‍പതിന് നടക്കും. യോഗ്യത: എം.എ. സൈക്കോളജി/ എം.എസ്.ഡബ്ലിയു. സൈക്കോളജി കൗണ്‍സിലിങ് പരിശീലനം നേടിയവരായിരിക്കണം. എം.എസ്.സി.സൈക്കോളജി കേരളത്തിന് പുറത്തുള്ള സര്‍വ്വകലാശാലകളില്‍ നിന്ന് നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രായം 25 നും 45 നുമിടയിലായിരിക്കണം. രണ്ടു സ്ത്രീകളുടെയും രണ്ട് പുരുഷന്‍മാരുടെയും ഒഴിവുകളാണുള്ളത്. പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട, നിശ്ചിത യോഗ്യതയും നൈപുണ്യവും ഉദ്യോഗാര്‍ത്ഥികള്‍ക്ക് വെയിറ്റേജ് മാര്‍ക്ക് ലഭിക്കും.
യു.പി.സ്‌കൂള്‍ ടീച്ചര്‍ നിയമനം
ചുള്ളിക്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ യു.പി. സ്‌കൂള്‍ ടീച്ചര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക അധ്യാപക നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ 17 ന് രാവിലെ 11 ന് നടക്കും. . താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍-8086064470.
ഫാര്‍മസിസ്റ്റ് നിയമനം
കാവനൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിലെ സായാഹ്ന ഒ.പി യിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 18 ന് രാവിലെ 10.30 ന് ആശുപത്രി ഓഫീസില്‍ നടക്കും. ബി.ഫാം /ഡി.ഫാം തത്തുല്യം, കേരള സ്‌റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍- 0483- 2869021.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




