ഇസ്രായേലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം ; തിരിച്ചടിച്ച് ഇസ്രയേൽ

ടെഹ്‌റാൻ: ഇസ്രായേലിന് നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം ഉണ്ടായതായി റിപ്പോർട്ട് .ഇസ്രയേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് വ്യോമാക്രമണം. ഏപ്രിലിലെ വെടിനിർത്തലിനുശേഷം ആദ്യമായാണ് ഇറാൻ ഇസ്രായേലിന് നേരെ ആക്രമണം .ഇസ്രയേലിലെ റാമത് ഡേവിഡ് വ്യോമതാവളത്തിന് നേരെയായിരുന്നു ഇറാൻ്റെ ആക്രമണം.

ഇറാന്‍ ആക്രമണത്തിന് തിരിച്ചടിച്ച് ഇസ്രയേല്‍. ടെഹ്‌റാന്‍ ഉള്‍പ്പെടെ മൂന്ന് ഇറാനിയന്‍ നഗരങ്ങളില്‍ ഇസ്രയേല്‍ മിസൈലാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തെഹ്‌റാന്‍, തബ്രിസ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലാണ് സ്‌ഫോടനങ്ങളുണ്ടായത്.

ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top