എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലൈ 10ന് രാവിലെ 10.30 മുതല്‍ ഒരുമണി വരെ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടക്കും. ടീച്ചര്‍, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ്, ഗസ്റ്റ് റിലേഷന്‍ എക്‌സിക്യൂട്ടീവ്, ടെലികോളര്‍, മാനേജര്‍, മാര്‍ക്കറ്റിങ് അസോസിയേറ്റ്‌സ്, സെയില്‍സ് എക്‌സിക്യൂട്ടീവ്, സെയില്‍സ് ട്രെയിനി, ഏരിയ ഡെവലപ്മന്റ് മാനേജര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്, കാഷ്യര്‍, സെയില്‍സ്മാന്‍/സെയില്‍സ് ലേഡി, ബുച്ചര്‍, ഫിഷ് മോംഗര്‍, സൗത്ത് ഇന്ത്യന്‍ കുക്ക്, ബ്രോസ്റ്റ് ആന്‍ഡ് ഗ്രില്‍ മേക്കര്‍, നോര്‍ത്ത് ഇന്ത്യന്‍/ചൈനീസ് കുക്ക്, സി.സി.ടി.വി ഓപറേറ്റര്‍, മെയിന്റനന്‍സ്/ഇലക്ട്രീഷ്യന്‍, സൂപ്പര്‍വൈസര്‍, ബേക്കര്‍ കോണ്‍ഫിക്കണര്‍ ഡ്രൈകേക്ക് മേക്കര്‍, അറ്റന്‍ഡന്റ് എന്നീ തസ്തികകളിലാണ് നിയമനം.

നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് എംപ്ലോയബിലിറ്റി രജിസ്‌ട്രേഷന്‍ സ്ലിപ്പുമായെത്തി അഭിമുഖത്തില്‍ പങ്കെടുക്കാം. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് 300 രൂപ അടച്ച് എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതമെത്തി അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0495 2370176, 2370178. കൂടുതല്‍ വിവരങ്ങള്‍ calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജില്‍ ലഭിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top