
തിരൂർ : നിർമാണപ്രവൃത്തി നടത്തുന്ന വീട്ടിൽ അതിക്രമിച്ച് കയറി മർദിക്കുകയും വീട്ടുസാധനങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. പച്ചാട്ടിരി വിഷ്ണുദാസ് (25)ആണ് അറസ്റ്റിലായത്.
അന്നാര അഡ്വ. അഹമ്മദ് ഇസ്മയിലിന്റെ വീട്ടിലാണ് അക്രമം നടത്തിയത്. വീട്ടിലേക്ക് മദ്യലഹരിയിൽ അതിക്രമിച്ച് കയറി കരാറുകാരൻ മുഹമ്മദ് അഷറഫി (54)നെ മർദിക്കുകയായിരുന്നു.
പ്രതിയെ എസ്ഐ കെ കെ ഷാജു അറസ്റ്റു ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




