
മഞ്ചേരി : കുത്തിത്തുറന്ന് 12 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ അടക്കമുള്ള വസ്തുക്കൾ കവർന്നു. മഞ്ചേരി നറുകര യൂണിറ്റി വിമൻസ് കോളേജ് റോഡിൽ ഉമ ഹൗസിൽ വാസുദേവൻ നമ്പൂതിരിയുടെ മകൻ പി എം ദിവാകരൻ വീട്ടിലാണ് മോഷണം നടന്നത്.
കുടുംബം ചൊവ്വാഴ്ച പട്ടാമ്പിയിലെ ബന്ധു വീട്ടിൽ പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീടിന്റെ മുൻവശത്തെ വാതിൽ പൊളിച്ച് അകത്തു കയറി അലമാര പൊളിച്ചാണ് പത്തുപവൻ വരുന്ന ആഭരണങ്ങൾ കവർന്നത്. വീട്ടിലെ സിസിടിവിയുടെ ഡിവിആർ അടക്കം കള്ളൻ മോഷ്ടിച്ചിട്ടുണ്ട്.
പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




