വീട്ടിലെ ലിഫ്റ്റില്‍ തല കുടുങ്ങി വീട്ടുടമസ്ഥന്‍ മരിച്ചു

പത്തനംതിട്ട:വീട്ടിലെ ലീഫ്റ്റില്‍ തല കുടുങ്ങി വീട്ടുടമസ്ഥന് ദാരുണാന്ത്യം. പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്കില്‍ മാത്തുക്കുട്ടി (75) ആണ് മരിച്ചത്.വീടിന്റെ ഗേറ്റിന് സമീപത്ത് കാര്‍പാര്‍ക്കിങ് ഷെഡിന് അടുത്താണ് ലീഫ്റ്റ്. കാര്‍ പാര്‍ക്ക് ചെയ്ത ശേഷം ഇദേഹം ലിഫ്റ്റിലേക്ക് കയറിയത്.

ശബ്ദം കേട്ട് മാത്തുക്കുട്ടിയുടെ ഭാര്യ വന്ന് നോക്കിയപ്പോഴാണ് തല ലിഫ്റ്റില്‍ കുടുങ്ങിയ നിലയില്‍ കണ്ടത്. ഉടനെ ലിഫ്റ്റിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഫയര്‍ഫോഴ്‌സ് എത്തിയപ്പോള്‍ ലിഫ്റ്റിലെ ഇരുമ്പ് പൈപ്പില്‍ തല കുടുങ്ങിയ നിലയിലായിരുന്നു.

വീട് ഉയരത്തിലായതുകൊണ്ട് പിടികള്‍ കയറി ബുദ്ധിമുട്ടാതിരിക്കാനാനാണ് ലിഫ്റ്റ് സ്ഥാപിച്ചത്. ആറന്‍മുള പോലീസ് സ്ഥലത്തെത്തി അപകട കാരണം പരിശോധിച്ച് വരികയാണ്. മാത്തുക്കുട്ടിയും ഭാര്യയുമാണ് ഇവിടെ താമസം മക്കള്‍ വിദേശത്താണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top