
തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ വീണ, വയലിൻ ഡിപ്പാർട്ട്മെന്റുകളിലേക്ക് അതിഥി അധ്യാപകരുടെ (ഒരു ഒഴിവ് വീതം) അഭിമുഖം നടത്തുന്നു.
വീണ ഡിപ്പാർട്ട്മെന്റിലെ അഭിമുഖം ജൂൺ 29 രാവിലെ 10.30 നും വയലിൻ ഡിപ്പാർട്ട്മെന്റിലെ അഭിമുഖം 27 ന് രാവിലെ 10 നുമാണ് നടത്തുക. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഖല ഓഫീസുകളിലെ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ മറ്റു അനുബന്ധ രേഖകൾ ഓരോ പകർപ്പുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




