മാവൂരിൽ വന്യജീവിയുടെ ആക്രമണത്തിൽ ആടിന് പരിക്ക്

കുന്നമംഗലം : മാവൂരിൽ കാട്ടുപൂച്ചയുടേതിന് സമാനമായ ജീവി ആടിനെ ആക്രമിച്ചു. മാവൂർ പഞ്ചായ ത്തിലെ പള്ളിയോൾ പുല്ലിൽ ത്തൊടി മുത്തോറന്റെ വീട്ടിലെ ആടിനാണ് പരിക്കേറ്റത്.

രാത്രി ആടിന്റെ കരച്ചിൽ കേട്ട് വീട്ടുകാർ ഉണരുകയും ലൈറ്റിട്ട് നോക്കുകയും ചെയ്തപ്പോഴാണ് ആടിനെ കൂട്ടിൽനിന്ന് പുറത്തേക്ക് വലിച്ചിഴച്ച നിലയിൽ കണ്ടത്.

ആടിന്റെ കാലുകൾക്കാണ് പരിക്കേറ്റിട്ടുള്ളത്. വീട്ടുകാർ ലൈറ്റ് ഇട്ടതോടെ ജീവി ഓടിപ്പോകുന്നത് കണ്ടു.

വീട്ടുമുറ്റത്തും തൊട്ടടുത്ത വീടുകളുടെ പരിസരത്തും കാട്ടു പൂച്ചയുടേതിന് സമാനമായ രീതിയിലുള്ള നിരവധി കാൽപ്പാടുകളും പതിഞ്ഞിട്ടുണ്ട്. ഈ ഭാഗത്ത് നേരത്തെയും ഇത്തരം ജീവികളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top