ജി എം യു പി സ്കൂൾ താനൂർ ടൗണിൽ സമുദ്ര ദിനം ആചരിച്ചു

താനൂർ :ജൂൺ 8 ലോക സമുദ്ര ദിനത്തിൽ സമുദ്രത്തെ അറിയുക സമുദ്ര സംരക്ഷണത്തിന്റെ പ്രാധാന്യം എന്ന ബാനറുയർത്തി താനൂർ ടൗൺ യുപി സ്‌കൂൾ വിദ്യാർത്ഥികൾ.

ബോധവത്കരണ പരിപാടിയിൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് പുറമെ അധ്യാപകരും പിടിഎ അംഗങ്ങളും പങ്കെടുത്തു

താനൂർ കടപ്പുറം സന്ദർശിച്ച് സംഘം കടൽത്തീര ശുചീകരണം നടത്തി. സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികൾ കടൽത്തീരത്തു നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് നഗരസഭ സ്ഥാപിച്ച ബോട്ടിൽബൂത്തിൽ നിക്ഷേപിച്ച് മാതൃകയായി

പരിപാടിയിൽ സീനിയർ അസിസ്റ്റന്റ് ആർ. ഗിരീഷ് കുമാർ, പിടിഎ പ്രസിഡണ്ട് .സി . അബ്ദുൾ ലത്തീഫ്, എസ് .ആർ. ജി.കൺവീനർ കെ. മഞ്ജുഷ ,സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ജ്യോത്സ്ന എന്നിവർ സമുദ്ര ദിന സന്ദേശം നൽകി .

Share news
error: Content is protected !!
Scroll to Top