ചാലിയാര്‍ പഞ്ചായത്തില്‍ ഭക്ഷ്യ കമ്മീഷന്‍ സന്ദര്‍ശനം നടത്തി

ആദിവാസി ഉന്നതികളിലെ ഭക്ഷ്യ വിതരണം വിലയിരുത്താനും ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുമായി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ മെമ്പര്‍ വി. രമേശന്‍
ചാലിയാര്‍ പഞ്ചായത്തിലെ വെറ്റിലക്കൊല്ലി ആദിവാസി ഉന്നതി സന്ദര്‍ശിക്കുകയും ഊര് മൂപ്പന്‍ വലിയ വെളുക്കനുമായും മുതിര്‍ന്ന വനിത നീലി, മറ്റു ഉന്നതി നിവാസികള്‍ എന്നിവരുമായും സംസാരിച്ചു.

ജില്ലാ സപ്ലൈ ഓഫീസര്‍ എ.എസ്. ബീന, താലൂക്ക് സപ്ലൈ ഓഫീസര്‍ ബാലകൃഷ്ണന്‍, ജൂനിയര്‍ സൂപ്രണ്ട് ഷാജിമോന്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ അബ്ദുല്‍ മജീദ്, വിനീത, ഡി.ഡി.പി.ഒ. ഷാഹിന, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ബിന്ദു, എം.എസ്.ദിനേശ് കുമാര്‍, പി.എ.സജി എന്നിവരും കമ്മീഷനൊപ്പം അനുഗമിച്ചു.

പാലക്കയം അങ്കണവാടിയും ഇടിവണ്ണ ഗവ എല്‍.പി. സ്‌കൂളും സന്ദര്‍ശിച്ച കമ്മീഷന്‍ സ്‌കൂളിലെ ഉച്ചഭക്ഷണ വിതരണം പരിശോധിക്കുകയും മണ്‍സൂണ്‍ ശക്തി പ്രാപിച്ചതിനാല്‍ ഷിഗല്ല പോലുള്ള രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഭക്ഷണ വിതരണത്തിലും പരിസര ശുചിത്വത്തിലും കര്‍ശന ശ്രദ്ധ പുലര്‍ത്തണമെന്ന് നിര്‍ദ്ദേശം നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top