
ദില്ലി:തെക്കന്‍ ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരില്‍ ഒരു കുടുംബത്തിലെ എട്ടുപേര്‍. വിവേക് അഗര്‍വാള്‍(42),ഭാര്യ തരജനി,ഇവരുടെ രണ്ട് പെണ്‍കുട്ടികള്‍, വിവേകിന്റെ അമ്മ, അമ്മാവാവന്‍ അശോക് അഗര്‍വാള്‍, അമ്മയുടെ സഹോദരി, അവരുടെ ഭര്‍ത്താവ് എന്നിവരാണ് മരിച്ചത്.
വിവേകിന്റെ പിതാവിന് രോഗം ഗുരുതരമായി ആശുപത്രിയില്‍ ചികിത്സയിലായരുന്നു.രോഗം ഗുരുതരമായതിനാല്‍ മറ്റുബന്ധുക്കളും ഇവിടെ എത്തുകയായിരുന്നു.
മാളവ്യ നഗറിലെ ഫ്‌ളറിഷ് സ്റ്റേ ഹോട്ടലില്‍ ബുധനാഴ്ച രാവിലെയാണ് തീപിടുത്തമുണ്ടായത്. 21 പേരാണ് ഇവിടെ തീപിടുത്തത്തില്‍ മരിച്ചത്. മരിച്ചവരില്‍ 18 പേര്‍ വിദേശ പൗരന്‍മാരാണ്.
ആറ് മുറികള്‍ക്ക് മാത്രം അനുമതി ഉള്ള ഹോട്ടലില്‍ 24 മുറികളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഈ ഭാഗത്ത് നിരവധി ഹോട്ടുലുകളും ഗസ്റ്റ് ഹൗസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുവന്നവരാണ് കൂടുതലായി ഈ ഹോട്ടലുകളില്‍ താമസിക്കുന്നത്. അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ നാല്‍പതോളം പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഹോട്ടല്‍ ഉടമ ലവ്‌കേഷ് ബജാജിനെ ഡല്‍ഹി പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.





