താനാളൂരില്‍ എക്‌സൈസിന്റെ ഓപ്പറേഷന്‍ തണ്ടര്‍ :ലക്ഷങ്ങള്‍ വിലയുള്ള എംഡി.എംഎ യുമായി യുവാവ് അറസ്റ്റില്‍

brilliant

തിരൂര്‍ മയക്കുമരുന്ന് വില്‍പ്പനക്കെതിരെ കേരള എക്‌സൈസിന്റെ ഓപ്പറേഷന്‍ തണ്ടറില്‍ താനാളൂരില്‍ വന്‍ രാസലഹരി വേട്ട. തിരൂര്‍ എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ അനുശ്രി. കെയും പാര്‍ട്ടിയും നടത്തിയ റെയിഡില്‍ ലഹരി മാര്‍ക്കറ്റില്‍ പത്ത് ലക്ഷത്തിലധികം രൂപ വില വരുന്ന എംഡിഎഎയുമായി യുവാവ് പിടിയിലായി. താനാളൂര്‍ തേക്കുംകാട്ടില്‍ മുഹമ്മദ് മകന്‍ അബ്ദുള്‍ മജീദ്(40) ആണ് അറസ്റ്റിലായത്.

ഇയാള്‍ താമസിക്കുന്ന താനാളൂര്‍ കെടി ജാറം എന്ന സ്ഥലത്തെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വന്‍ രാസലഹരി പിടികൂടിയത് .വീട്ടില്‍ സൂക്ഷിച്ചിരുന്ന 153.462 ഗ്രാം എംഡി.എം.എയാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്. കൂടാതെ രണ്ട് ലക്ഷത്തി നാല്‍പ്പത്തിആറായിരം രൂപയും തൊണ്ടിമണിയായി ഇയാളില്‍ നിന്നും പിടികൂടിയിട്ടുണ്ട്.

ജില്ലയിലെ തീരദേശമേഖലയിലേക്ക് ചില്ലറ വില്‍പ്പനക്കായി വിദേശത്തുനിന്നും ക്യാരിയര്‍മാരെ ഉപയോഗിച്ച് വന്‍ തോതില്‍ ക്വമേഷ്യല്‍ അളവില്‍ രാസലഹരി കൊണ്ടുവരുന്നുണ്ടെന്ന മലപ്പുറം എക്‌സൈസ് ഇന്റലിജെന്‍സിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. മയക്കുമരുന്ന് വില്‍പ്പനയുടെ വന്‍ശൃംഖലയുടെ ജില്ലയിലെ പ്രധാന കണ്ണിയാണ് അബ്ദുല്‍ മജീദ്. തുടര്‍ അന്വേഷണത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും.

റെയിഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറെ കൂടാതെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.കെ. സൂരജ്, ഇന്റെലിജെന്‍സ് വിഭാഗം അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രഗേഷ്.പി. പ്രിവന്റീവ് ഓഫീസര്‍ ഗിരീഷ്.ടി. ഷിജിത് എംകെ. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കണ്ണന്‍. എ.വി. അബിന്‍.വി.ലാല്‍, വിനീഷ് പിബി. വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സജിത സി.പി എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top