
കടലുണ്ടി: പഞ്ചായത്ത് തല പ്രവേശനോത്സവം വട്ടപ്പറമ്പ് ജി എല്‍ പി സ്‌കൂള്‍ കടലുണ്ടിയില്‍ ഘോഷയാത്രയോടെ സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് ഒ.ഭക്തവത്സലന്‍ പ്രവേശനോത്സവം ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി രമേശന്‍ അധ്യക്ഷനായി.
പഞ്ചായത്തംഗം എം കെ സുചിത്ര, എസ്എംസി ചെയര്‍മാന്‍ എന്‍ വി പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ ബി കെ അബ്ദുല്‍ റഹിമാന്‍ സ്വാഗതവും കെ അബ്ദുള്‍ അസീസ് നന്ദിയും പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





