ഇലക്ട്രിക്ക് വാഹന സർവീസിങ് പരിശീലനം: അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ അസാപ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജൂലൈ മാസം ആരംഭിക്കുന്ന 6 മാസം ദൈർഘ്യമുള്ള ഇലക്ട്രിക്ക് വാഹന സർവീസിങ് പരിശീലനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.

പ്ലസ് 2/ഡിഗ്രി/ഡിപ്ലോമ/ഐടിഐ ആണ് അടിസ്ഥാന യോഗ്യത. അപേക്ഷകർ 18നും 45നും മദ്ധ്യേ പ്രായമുള്ളവർ ആയിരിക്കണം. അസാപ്പിന്റെ കുന്നന്താനം കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ നടത്തപ്പെടുന്ന കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 100 ശതമാനം പ്ലേസ്‌മെന്റ് അസിസ്റ്റൻസ് ലഭിക്കുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനുമായി 9495999688 എന്ന നമ്പറിൽ ബന്ധപ്പെടുക.

Share news
error: Content is protected !!
Scroll to Top