
കോഴിക്കോട്: 19 കാരി ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച വയോധികന്‍ അറസ്റ്റില്‍. കുറുമ്പൊയില്‍ മണ്ടോത്തുമൂലയില്‍ കേളന്‍ (77) നെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ബഡ്‌സ് സ്‌കൂളിലെ ബസില്‍ വന്നിറങ്ങിയ പെണ്‍കുട്ടി വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ അതുവഴിവന്ന കേളന്‍ പെണ്‍കുട്ടിയെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലേക്ക് പിടിച്ചു കൊണ്ടുപോയി ഉപദ്രവിച്ചതായാണ് പരാതി.
ബാലുശ്ശേരി പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




