
തിരുവനന്തപുരം : പസഫിക്ക് സമുദ്രത്തില്‍ എല്‍നിനോ പ്രതിഭാസം ശക്തിപ്രാപിക്കുന്നത് സ്ഥിരീകരിച്ചതോടെ കാലവര്‍ഷം കൂടുതല്‍ ദുര്‍ബലമായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയ്ക്കുപുറമേ മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെ മണ്‍സൂണുകളേയും ബാധിക്കും. സമുദ്രാന്തരീക്ഷ വ്യവസ്ഥകളിലും മാറ്റം പ്രകടമായി തുടങ്ങിയതായി വിവിധ കാലാവസ്ഥാ ഏജന്‍സികള്‍ വ്യക്തമാക്കി.
പസഫിക്ക് സമുദ്രം അമിതമായി ചൂടുപിടിക്കുന്ന പ്രതിഭാസമായ എല്‍നിനോ ലോക കാലാവസ്ഥാ വ്യവസ്ഥയെത്തന്നെ സ്വാധീനിക്കും. ഇന്ത്യയില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷ സമയത്ത് എല്‍നിനോ ശക്തിപ്പെടുന്നത് ആശങ്കയോടെയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കാണുന്നത്.
മുന്‍കാലങ്ങളില്‍ ഈ പ്രതിഭാസം മണ്‍സൂണ്‍ മഴയുടെ അളവിനെ സ്വാധീനിക്കുകയും വരള്‍ച്ചയ്ക്കു സമാനമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലുള്ള എല്‍നിനോ കൂടുതല്‍ ശക്തിപ്രാപിച്ച് സൂപ്പര്‍ എല്‍നിനോ ആകാനുള്ള സാധ്യതയും അമേരിക്കന്‍ കാലാവസ്ഥാ പ്രവചന കേന്ദ്രം മുന്നോട്ടുവയ്ക്കുന്നു.
കേരളത്തിലെ കാലവര്‍ഷക്കുറവ് കാര്‍ഷിമേഖലയെ ഗുരുതരമായി ബാധിക്കും. വൈദ്യുതി, കുടിവെള്ളം എന്നിവയുടെ ലഭ്യതയിലും പ്രതിസന്ധി സൃഷ്ടിക്കും. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ലഭിക്കേണ്ട മഴയില്‍ വലിയ ഇടവേളകള്‍ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. പെട്ടെന്ന് ഒരു നിശ്ചിതപ്രദേശത്ത് അതിതീവ്രമഴയും പ്രതീക്ഷിക്കണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




