റെയില്‍വേ ഗേറ്റ് അടയ്ക്കുന്നതിനിടെ വാഹനം ഓടിച്ചുകയറ്റുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

തിരുവനന്തപുരം: റെയില്‍വേ ഗേറ്റ് അടയ്ക്കുന്നതിനിടെ വാഹനം ഓടിച്ചുകയറ്റുന്ന ഡ്രൈവര്‍മാര്‍ക്ക് പണികിട്ടു. ഇത്തരക്കാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ആര്‍ടിഒമാര്‍ക്ക് മോട്ടോര്‍വാഹന വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

റെയില്‍വേ ഗേറ്റുകള്‍ അടച്ചുതുടങ്ങുമ്പോഴോ അടച്ചു കഴിഞ്ഞോയുള്ള നുഴഞ്ഞുകയറ്റങ്ങള്‍ അപകടമുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

റെയില്‍വേയുടെ പരാതിയെതുടര്‍ന്നാണ് നടപടി എടുക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. റെയില്‍വേ നല്‍കുന്ന പരാതിയില്‍ പൊലീസ് കേസെടുക്കുമെന്ന് അറിയിച്ചു.

Share news
error: Content is protected !!
Scroll to Top