ഡ്രൈവര്‍ നിയമനം

brilliant

താനൂര്‍ സിമെറ്റ് കോളേജ് ഓഫ് നഴ്സിങില്‍ ഡ്രൈവര്‍ നിയമനം

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ടെക്‌നോളജിയുടെ കീഴിലുള്ള താനൂര്‍ സിമെറ്റ് കോളേജ് ഓഫ് നഴ്സിങില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത-പത്താം ക്ലാസ് പാസായിരിക്കണം. ഹെവി വെഹിക്കിള്‍ ലൈസന്‍സ്, മോട്ടര്‍ വാഹനം ഓടിച്ചുള്ള 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം. (ഇതില്‍ 5 വര്‍ഷം ഹെവി വെഹിക്കിള്‍ ആയിരിക്കണം). പൊലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച യോഗ്യതയുള്ള ഡ്രൈവര്‍മാര്‍ക്കോ അല്ലെങ്കില്‍ പരമാവധി 58 വയസ് വരെയുള്ള മേല്‍പ്പറഞ്ഞ യോഗ്യതയുള്ളവര്‍ക്കോ അപേക്ഷിക്കാം.താത്പര്യമുള്ള അപേക്ഷകര്‍ അപേക്ഷയും ബയോഡാറ്റയും വയസ്സും യോഗ്യതയും തെളിയിക്കുന്ന രേഖകള്‍ സഹിതം മെയ് 30നകം പ്രിന്‍സിപ്പല്‍, സിമെറ്റ് കോളേജ് ഓഫ് നഴ്സിങ്, താനൂര്‍.ജി.എച്ച്.എസ്.എസ് ചെറിയമുണ്ടം ക്യാംപസ്, തലക്കടത്തൂര്‍ (പി.ഒ) പിന്‍-676103 എന്ന വിലാസത്തില്‍ അയക്കുകയോ അല്ലെങ്കില്‍ നേരിട്ട് ലഭ്യമാക്കുകയോ ചെയ്യണം. ഈ തസ്തികയിലേക്കുള്ള അഭിമുഖം ജൂണ്‍ രണ്ടിന് രാവിലെ 10.30 ന് കോളെജില്‍ നടക്കും. ഫോണ്‍- 0494-2580048.

ഡ്രൈവര്‍ നിയമനം

മങ്കട ഗവ. കോളേജിലെ കോളേജ് ബസുകളില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, മുന്‍പരിചയം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മെയ് 21ന്  ഉച്ചക്ക് രണ്ടിന് അഭിമുഖത്തിനെത്തണം. ഫോണ്‍ – 04933 202135.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top