ഡോ: അമൃത ലക്ഷ്മിക്ക് വുമൺ സയൻറിസ്റ്റ് അവാർഡ്

brilliant

പരപ്പനങ്ങാടി: സംസ്കൃതി സർവ്വകലാശാലയുടെയും റാണി ലക്ഷ്മിഭായി കേന്ദ്രീയ കാർഷിക സർവകലാശാലയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന അന്തർദേശീയ കോൺഫറൻസിൽ കാർഷിക ഗവേഷണങ്ങളിലെ മികവിന്റെയും നേട്ടങ്ങളുടെയും അംഗീകാരമായിട്ടാണ് ഡോ: അമൃത ലക്ഷ്മിക്ക് വുമൺ സയന്റിസ്റ്റ് അവാർഡിന് അർഹയാക്കിയത്. നേരത്തെ ബംഗളൂരു കാർഷിക സർവ്വകലാശാലയിൽ നിന്ന് ബിഎസ് സി അഗ്രികൾച്ചർ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയതിന് പുറമേ കർണാടക അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎസ് സി പരീക്ഷയിലും അമൃത ലക്ഷ്മി ഒന്നാം റാങ്ക് കരസ്ഥമാക്കിയിരുന്നു.

തുടർന്ന് ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡോക്ടറേറ്റ് നേടി കഴിഞ്ഞ ആറു വർഷമായി കേന്ദ്രസർക്കാരിന് കീഴിലുള്ള ആന്ധ്രപ്രദേശിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓയിൽ പാം റിസർച്ചിൽ ശാസ്ത്രജ്ഞയായി സേവനമനുഷ്ഠിക്കുന്നു.
പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയായ അമൃത ലക്ഷ്മി മലയിൽ ബാലസുബ്രഹ്മണ്യൻ – രാധാമണി ദമ്പതികളുടെ മകളാണ് ലെഫ്റ്റനൻ്റ് കമാൻഡർ വിവേക് മംഗലശ്ശേരിയുടെ ഭാര്യയുമാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top