ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

brilliant

കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 4 .05 ന് ലോക്ഭവനിൽ നടക്കുന്ന ചടങ്ങിൽ, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ , കേരള മുഖ്യമന്ത്രി വി ഡി സതീശൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു ഉൾപ്പെടെ കോൺഗ്രസിന്റെ പ്രമുഖ നേതാക്കളും പങ്കെടുക്കും.

സ്ഥാനമൊഴിഞ്ഞ മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തകസമിതി അംഗമായി നിയമിച്ചു. മകൻ യതീന്ദ്ര സിദ്ധരാമയ്യയെ മന്ത്രിസഭയിലേക്കും പരിഗണിച്ചിട്ടുണ്ട്. ഡോക്ടർ ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകും.

ഡി കെ ശിവകുമാറിനൊപ്പം 10 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.എം ബി പാട്ടീൽ, കൃഷ്ണ ബൈരേ ഗൗഡ, സതീഷ് ജാർക്കഹോളി, യു.ടി ഖാദർ, കെ എച്ച് മുനിയപ്പ, കെ ജെ ജോർജ്, പ്രിയങ്ക് ഖാർഗെ, ഡോക്ടർ യതീന്ദ്ര സിദ്ധരാമയ്യ, രാമലിംഗ റെഡ്ഡി എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാർ. ജൂൺ 18ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭാ വികസനം ഉണ്ടാകും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top