ചെറുതുരുത്തിയിലെ ഒന്നാംക്ലാസുകാരിയുടെ മരണം പേവിഷബാധയേറ്റെന്ന് സ്ഥിരീകരണം

തൃശ്ശൂര്‍: ചെറുതുരുത്തിയില്‍ ഒന്നാം ക്ലാസുകാരിയുടെ മരണം പേവിഷബാധ മൂലമാണെന്ന് സ്ഥിരീകരിച്ചു. വെട്ടിക്കാട്ടിരി സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ഏഴുവയസ്സുകാരി സന്‍ഹ മെഹ്‌റിനാണ് കഴിഞ്ഞ മാസം 28-ന് മരിച്ചത്. ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. മരണസമയത്ത് സന്‍ഹ വെള്ളത്തിനോട് കടുത്ത വിരക്തി കാണിക്കുകയും വായില്‍നിന്ന് നുരയും പതയും വരികയും ചെയ്തിരുന്നു.

ആശുപത്രി അധികൃതര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് കുട്ടിയുടെ സ്രവങ്ങള്‍ സെന്‍ട്രല്‍ ലാബിലേക്ക് അയച്ച് പരിശോധിച്ചു. ഈ പരിശോധനാ ഫലത്തിലാണ് മരണകാരണം പേവിഷബാധയാണെന്ന് വ്യക്തമായത്. എന്നാല്‍ കുട്ടിക്ക് എപ്പോള്‍, എവിടെനിന്നാണ് രോഗബാധയേറ്റതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ കുട്ടികള്‍ക്കും ബന്ധുക്കള്‍ക്കും അടക്കം 16 പേര്‍ക്ക് ആരോഗ്യവകുപ്പ് പേവിഷബാധകുത്തിവെപ്പ് നടത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top