
അന്താരാഷ്ട്ര സഹകരണ ആഘോഷ ദിനാഘോഷത്തോടനുബന്ധിച്ച് സഹകരണവകുപ്പ് നടത്തുന്ന പരിപാടികളുടെ ഭാഗമായി മികച്ച സഹകരണ സംഘം/ സഹകാരികൾക്കുള്ള അവാർഡ് ക്ഷണിച്ചു.
മികച്ച സഹകരണ സംഘങ്ങൾക്കുള്ള ബെസ്റ്റ് പെർഫോമൻസ് അവാർഡ്, മികച്ച സഹകാരികൾക്കുള്ള റോബർട്ട് ഓവൻ അവാർഡ്, അന്താരാഷ്ട്ര സഹകരണ ദിനത്തിലെ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ 2025 ൽ സംഘങ്ങൾ നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചുള്ള സഹകരണ ദിന അവാർഡ് എന്നിവയാണ് നൽകുന്നത്. അപേക്ഷകൾ ജൂൺ 20ന് വൈകിട്ട് 5നകം സഹകരണ സംഘം രജിസ്ട്രാർ ഓഫീസിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: 0471-2331982, www.cooperation.kerala.gov.in.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




