പാചകവാതക വിലവർധന: ഹോട്ടലുകളും ബേക്കറികളും ഇന്ന്‌ അടച്ചിടും

തിരുവനന്തപുരം : വാണിജ്യ പാചകവാതകത്തിന് ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന്‌ ഹോട്ടലുകളും ബേക്കറികളും റെസ്റ്റോറൻ്റുകളും അടച്ചിടും. ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷൻ, കേരള വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപനസമിതി, ഓൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ, ഹോസ്റ്റൽ ഓണേഴ്‌സ്‌ ഫെഡറേഷൻ തുടങ്ങിയ പ്രമുഖ സംഘടനകൾ സമരത്തിൽ പങ്കാളികളാകും.

ഒറ്റയടിക്ക് 993 രൂപ വില വർധനയോടെ 19 കിലോ വാണിജ്യ സിലിണ്ടറിന് 3100 രൂപയ്ക്ക് മുകളിലാണ് വില. കാറ്ററിങ് മേഖലയിലും പ്രതിസന്ധി രൂക്ഷമാണ്.

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഇന്ന്‌ മാർച്ചും ധർണയും നടത്തും. പെട്രോളിയം കമ്പനികളുടെ ഓഫീസിലേക്കും കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്കുമാണ് മാർച്ച്. എറണാകുളത്ത് പനമ്പിള്ളിനഗറിലെ ഐഒസി ഓഫീസിനുമുന്നിൽ പകൽ മൂന്നിന് ധർണ കെഎച്ച്ആർഎ സംസ്ഥാന പ്രസിഡന്റ് ജി ജയപാൽ ഉദ്ഘാടനം ചെയ്യും. മറ്റു ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും. ഓൺലൈൻ ഭക്ഷണവിതരണവും നിർത്തിവയ്ക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top