കുടുംബശ്രീയിൽ കരാർ നിയമനം

കുടുംബശ്രീ സംസ്ഥാന മിഷനിൽ ഒഴിവുള്ള അസിസ്റ്റന്റ് പബ്ലിക് റിലേഷൻസ് ഓഫീസറുടെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എ/ ബി.എസ്.സി/ ബി.കോം ഡിഗ്രിയാണ് യോഗ്യത. സർക്കാർ പബ്ലിസിറ്റി ഓർഗനൈസേഷനിലോ/ പ്രൈവറ്റ് ഓർഗനൈസേഷനുകളിലെ പബ്ലിസിറ്റി ഡിപ്പോർട്ട്മെന്റിലോ/ ന്യൂസ്പേപ്പർ ന്യൂസ് ഏജൻസികളിലെ എഡിറ്റോറിയൽ വിഭാഗത്തിലോ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം വേണം.

പ്രായപരിധി 31.01.2026ന് 35 വയസ് കവിയരുത്. വേതനം പ്രതിമാസം 32,550 രൂപ. അപേക്ഷകൾ മാർച്ച് 10 വൈകിട്ട് 5നകം www.cmd.kerala.gov.in മുഖേന ഓൺലൈനായി സമർപ്പിക്കണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top