
ടെഹ്റാൻ: അമേരിക്കയുമായി ചർച്ചകൾ അവസാനിപ്പിക്കുന്നതായി ഇറാൻ. ലെബനനിലും, ഗസ്സയിലും ഇസ്രയേൽ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇറാന്റെ തസ്നീം ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അമേരിക്കയുമായുള്ള കരാറിന് ലെബനനിൽ വെടിനിർത്തൽ അനിവാര്യമാണെന്ന് ഇറാൻ. ലെബനനിലെ ആക്രമണങ്ങൾ ഏപ്രിൽ എട്ടിന് അമേരിക്കയുമായി ഉണ്ടാക്കിയ വെടിനിർത്തൽ കരാറിന്റെ ലംഘനമെന്ന് ഇറാൻ. ലബനനിലും ഗാസയിലും ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുന്നതു വരെ യുഎസുമായി മധ്യസ്ഥ ചർച്ചകൾക്കില്ലെന്നു ഇറാൻ റവല്യൂഷനി ഗാർഡ് കോർ വ്യക്തമാക്കിയെന്നു ഇറാൻ വാർത്താ ഏജൻസിയായ തസ്നിം ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഹോർമുസ് കടലിടുക്ക് പൂർണമായി തടയുമെന്നും പ്രധാന ജലപാതയായ ബാബ് എൽ -മാൻഡെബ് കടലിടുക്ക് വഴി വരുന്ന വാണിജ്യ കപ്പലുകൾ ആക്രമിക്കാൻ ഇറാൻ ഭരണകൂടം അനുമതി നൽകിയെന്നും റിപ്പോർട്ടുകളുണ്ട്. പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് അമേരിക്കയും ഇറാനും പരസ്പരം ആക്രമണം നടത്തിയത്.
ഇറാനിലെ ഖേഷം ദ്വീപിലെയും ഗൊരുകിലെയും സൈനിക കേന്ദ്രങ്ങളാണ് യുഎസ് വ്യോമസേന ആക്രമിച്ചത്. ഇറാന്റെ റഡാർ, ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങളിലാണ് ശനി, ഞായർ ദിവസങ്ങളിലായി ആക്രമണം നടത്തിയതെന്നും സ്വയം പ്രതിരോധത്തിന്റെ ഭാഗമാണ് നടപടിയെന്നും യുഎസ് സെൻട്രൽ കമാൻഡ്. പ്രതിരോധം തുടരുമെന്നും യുഎസ് സെൻട്രൽ കമാൻഡ് പോസ്റ്റിൽ വ്യക്തമാക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





