
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് (ടിവികെ)യ്ക്ക് കോൺഗ്രസ് പിന്തുണ നൽകും. സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനം ഉണ്ടായത്. കോണ്‍ഗ്രസ് DMK സഖ്യം വിട്ടു. TVKയുമായുള്ള സഖ്യം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും തുടരുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. വർഗീയ ശക്തികളുമായി ധാരണയുണ്ടാക്കരതന്നും ഉപാധി.
നിലവില്‍ അഞ്ചു സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന്റെ പിന്തുണ തേടിയാണ് വിജയ് തന്നെ കെ.സി. വേണുഗോപാലിനെ സമീപിച്ചത്. പിന്തുണ ആവശ്യപ്പെട്ടുകൊണ്ട് വിജയ് നേരിട്ട് കത്ത് നല്‍കിയതോടെ ഹൈക്കമാന്‍ഡ് വിഷയം ഗൗരവമായി എടുത്തു. കഴിഞ്ഞ ദിവസം വൈകുന്നേരം ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ ടി.വി.കെയ്ക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ ഏകദേശ ധാരണയായതായാണ് സൂചന.
വിജയ്‌യുടെ പാര്‍ട്ടിക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് പച്ചക്കൊടി കാണിച്ചെങ്കിലും, അന്തിമമായ നിലപാട് സ്വീകരിക്കാന്‍ തമിഴ്‌നാട് പി.സി.സിയെ ചുമതലപ്പെടുത്തിയിരുന്നു. എങ്കിലും, കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടുന്ന കേന്ദ്ര നേതൃത്വം ഈ സഹകരണത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




