
വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. പുതുക്കിയ നിരക്കുകള്‍ പ്രകാരം ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 42 രൂപയും കൊല്‍ക്കത്തയില്‍ 53.5 രൂപയും വര്‍ധിപ്പിച്ചു. അഞ്ച് കിലോയുടെ ഫ്രീട്രേഡ് എല്‍പിജി(എഫ്ടിഎല്‍) സിലിണ്ടറുകളുടെ വിലയിലും 11 രൂപയുടെ വര്‍ധനയുണ്ട്. അതെസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില ഡല്‍ഹിയില്‍ 3,113.50 രൂപയായി. കൊല്‍ക്കത്തയില്‍ 53.50 രൂപ സിലിണ്ടറിന് വര്‍ധിച്ചു. ഇതോടെ വില 3,255.50 രൂപയായി. 5 കിലോഗ്രാം എല്‍പിജി (എഫ്ടിഎല്‍) സിലിണ്ടറുകളുടെ വില 11 രൂപ വര്‍ദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകള്‍ ഇന്ന്മുതല്‍ പ്രാബല്യത്തില്‍ വരും.
ഗാര്‍ഹിക സിലിണ്ടറിന്റെ വില അടിക്കടി വര്‍ധിക്കുന്നത് കാറ്ററിംഗ്, ഹോട്ടല്‍ മേഖലയെയാകെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. ഭക്ഷണത്തിന്റെ വില വീണ്ടും കൂട്ടേണ്ട സാഹചര്യത്തിലാണെന്നാണ് ഹോട്ടല്‍ മേഖലയിലുള്ളവര്‍ പറയുന്നത്.
രാജ്യത്താകെ വാണിജ്യ സിലിണ്ടര്‍ വില കൂടിയിട്ടുണ്ട്.





