
ബെംഗളൂരു : നീറ്റ് പരീക്ഷാ ക്രമക്കേടിലും ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും പ്രതിഷേധിച്ച് കോക്രോച്ച് ജനത പാര്‍ട്ടി ഇന്ന് ബെംഗളൂരുവില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. ബെംഗളൂരു ഫ്രീഡം പാര്‍ക്കില്‍ ഇന്ന് വൈകിട്ട് 4 മുതല്‍ 6 വരെയാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
ഡല്‍ഹി ജന്തര്‍മന്തറിലും പുണെയിലും ലഖ്നൗവിലും നടത്തിയ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് സിജെപി ബെംഗളൂരുവിലേക്കും സമരം വ്യാപിപ്പിക്കുന്നത്. നീറ്റ് പരീക്ഷയിലെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കാളികളാകണമെന്ന് സിജെപി മുഖ്യ വക്താവ് സൗരവ് ദാസ് ആഹ്വാനം ചെയ്തു.
പരീക്ഷാ ക്രമക്കേടുകള്‍ പുറത്തുവന്നതിന് പിന്നാലെ രാജ്യത്തെ വിവിധ നഗരങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ ശക്തമായ ജനരോഷമാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ഉയരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




