കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കോഴിക്കോട് സ്വദേശി പിടിയില്‍

കണ്ണൂര്‍: ഫുട്‌ബോള്‍ പരിശാലനത്തിന്റെ മറവില്‍ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി അറസ്റ്റിലായി. കോഴിക്കോട് ഒളവണ്ണ സ്വദേശിയും ഇപ്പോള്‍ കണ്ണൂര്‍ തെക്കിബസാറിലെ ലോഡ്ജില്‍ താമസക്കാരനുമായ ഫസല്‍ റഹ്മാന്‍(36)

കണ്ണൂര്‍: ഫുട്‌ബോള്‍ പരിശാലനത്തിന്റെ മറവില്‍ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി അറസ്റ്റിലായി. കോഴിക്കോട് ഒളവണ്ണ സ്വദേശിയും ഇപ്പോള്‍ കണ്ണൂര്‍ തെക്കിബസാറിലെ ലോഡ്ജില്‍ താമസക്കാരനുമായ ഫസല്‍ റഹ്മാന്‍(36) ആണ് അറസ്റ്റിലായത്. ഇയാള്‍ പത്തിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള പതിനഞ്ചോളം ആണ്‍കുട്ടികളെയാണ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.

ഫുട്‌ബോള്‍ പരിശീലകന്‍ എന്ന നിലിയിലാണ് ഇയാള്‍ കുട്ടികളുമായി ബന്ധം സ്ഥാപിച്ചത്. അല്‍ജസീറ എന്ന പേരില്‍ ഒരു ഫുട്‌ബോള്‍ ക്ലബ്ബ് ഉണ്ടെന്നും താന്‍ അതിന്റെ പരിശീലകനാണെന്നും ഫേസ്ബുക്കിലൂടെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ കുട്ടികളെ വശത്താക്കിയതെന്നും പോലീസ് പറയുന്നത്. ഒരു കുട്ടി തന്റെ പിതാവിനോട് പീഡന വിവരം പറഞ്ഞതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്. കുട്ടിയുടെ പിതാവ് ചൈല്‍ഡ് ലൈനില്‍ പരാതിനല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഫസല്‍ റഹ്മാനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.

പ്രകൃതിവിരുദ്ധ പീഡനത്തിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈലില്‍ ഫോണില്‍ പകര്‍ത്തിവെക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ഇയാള്‍ പകര്‍ത്തിയ ഇരുന്നൂറോളം ക്ലിപ്പുകള്‍ പോലീസ് കണ്ടെടുത്തു. ഇയാളുടെ പെന്‍ഡ്രൈവും ലാപ്‌ടോപ്പും പോലീസ് പിടിച്ചെടുത്തു. നേരത്തെ ഇയാള്‍ ദുബായില്‍ ജോലി ചെയ്തിരുന്ന സമയത്തും ഇയാള്‍ പീഡനക്കേസില്‍ ജയിലിലായിട്ടുണ്ട്.

രണ്ടുമാസം മുന്‍പ് കണ്ണൂരിലെത്തിയത്. ഇവിടെ ഒരു മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്തുവരികയായിരുന്നു. ലോഡ്ജിലെത്തിച്ചാണ് ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചത്. പ്രതിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്.

ടൗണ്‍ സി ഐ രത്‌നകുമാര്‍, എസ് ഐ ശ്രീജിത്ത് കൊടേരി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.