കാലിക്കറ്റ് സർവകലാശാല വാർത്തകൾ; സ്വിമ്മിങ് ട്രെയിനർ നിയമനം

brilliant

സ്വിമ്മിങ് ട്രെയിനർ നിയമനം

കാലിക്കറ്റ് സർവകലാശാലാ കായിക പഠനവകുപ്പിൽ കരാറടിസ്ഥാനത്തിലുള്ള – പുരുഷ, വനിതാ സ്വിമ്മിങ് ട്രെയിനർ നിയമനത്തിന് യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉയർന്ന പ്രായപരിധി 40 വയസ് (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും). വിജ്ഞാപനം പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

സർവകലാശാലാ ക്യാമ്പസിൽ അധ്യാപക ഒഴിവ്

കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സി.സി.എസ്.ഐ.ടി.) 2026 – 27 അധ്യയന വർഷത്തേക്ക് എം.സി.എ. (റഗുലർ ആന്റ് ഈവനിംഗ്), എം.എസ് സി. കമ്പ്യൂട്ടർ സയൻസ്, ബി.എസ് സി (എ.ഐ) എന്നീ പ്രോഗ്രാമുകളുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് മണിക്കൂറടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അതത് വിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. പി.എച്ച്.ഡിയുള്ളവർക്ക് മുൻഗണന ലഭിക്കും. മേല്പറഞ്ഞ യോഗ്യതയുള്ളവരുടെ അഭാവത്തിൽ നെറ്റ് ഇല്ലാത്തവരെയും പരിഗണിക്കും. അഭിമുഖം സർവകലാശാലാ ക്യാമ്പസിലെ സി.സി.എസ്.ഐ.ടിയിൽ നടക്കും. അഭിമുഖ തീയതി, സമയം, വിഷയം എന്നിവ ക്രമത്തിൽ :- മെയ് 21 – 10.00 മണിക്ക് – ഇംഗ്ലീഷ്, മെയ് 22 – 10.00 മണിക്ക് – മലയാളം, 01.00 മണിക്ക് – ഹിന്ദി, മെയ് 25 – 10.30 മണിക്ക് – അറബിക്, മെയ് 28 – 10.00 മണിക്ക് – സ്റ്റാറ്റിസ്റ്റിക്സ്, ജൂൺ 01 – 10.00 മണിക്ക് – മാത്തമാറ്റിക്സ്, ജൂൺ 02 – 01.00 മണിക്ക് – കമ്പ്യൂട്ടർ സയൻസ്.

അധ്യാപക അഭിമുഖം

മലപ്പുറം പടിഞ്ഞാറ്റുമുറിയിലുള്ള കാലിക്കറ്റ് സർവകലാശാലാ ബി.എഡ്. സെന്ററിൽ – ഫിസിക്കൽ എജ്യുക്കേഷൻ, ഫൈൻ ആർട്സ്, പെർഫോമിംഗ് ആർട്സ് എന്നീ വിഭാഗങ്ങളിൽ മണിക്കൂർ വേതനാടിസ്ഥാനത്തിലുള്ള അധ്യാപക ഒഴിവുണ്ട്. എൻ.സി.ടി.ഇ. / കാലിക്കറ്റ് സർവകലാശാലാ നിബന്ധനകളനുസരിച്ച് യോഗ്യരായവർ മെയ് 25 രാവിലെ 10.30-ന് അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 9446769191, 9447641287.

അംഗീകാരം റദ്ദാക്കി

കാലിക്കറ്റ് സർവകലാശാലയിൽ 2011 – 12 അക്കാദമിക വർഷം മുതൽ അഫിലിയേറ്റ് ചെയ്തിരുന്ന ക്രൈസ്റ്റ് കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ഇരിങ്ങാലക്കുട എന്ന സ്ഥാപനത്തിന്റെ അംഗീകാരം കോളേജ് മാനേജമെന്റിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിൽ 2021 – 22 അക്കാദമിക വർഷം മുതൽ റദ്ദ് ചെയ്തുകൊണ്ട് ഉത്തരവായി. 

ഗ്രേസ് മാർക്ക് അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ബി.വോക്. (CBCSS V UG – 2023 പ്രവേശനം) അഞ്ച്, ആറ് സെമസ്റ്റർ വിദ്യാർഥികളിൽ ഗ്രേസ് മാർക്കിന് അർഹരായവർ (എൻ.സി.സി. / സ്പോർട്സ് / ആർട്സ്) അപേക്ഷ പരീക്ഷാ ഭവനിലെ അതത് ബ്രാഞ്ചുകളിൽ സമർപ്പിക്കണം. അവസാന തീയതി മെയ് 25. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

രണ്ടാം സെമസ്റ്റർ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി (2018 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ജൂൺ 17-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് (CCSS – 2023 പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ എം.എ. ഫിനാൻഷ്യൽ ഇക്കണോമിക്സ്, ഇക്കണോമിക്സ് (CCSS – 2023 പ്രവേശനം) ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top