കാലിക്കറ്റ് സർവകലാശാല വാർത്തകൾ; പി.എച്ച്.ഡി. സീറ്റൊഴിവ്

brilliant

പി.എച്ച്.ഡി. സീറ്റൊഴിവ്

കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവകുപ്പിലെ സീനിയർ പ്രൊഫസർ ഡോ. പ്രമോദ് കൊവ്വപ്രത്തിൻ്റെ കീഴിൽ ഗവേഷണം നടത്തുന്നതിയായി ഒരു പി.എച്ച്.ഡി. സീറ്റൊഴിവുണ്ട്. ജെ.ആർ.എഫ് ഫെല്ലോഷിപ്പ് അർഹത നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം റിസർച്ച് ഡയർക്ടറേറ്റ് വെബ്സൈറ്റിലും ഹിന്ദി പഠനവകുപ്പിലും ലഭ്യമാണ്. അപേക്ഷകൾ മെയ് 26 വരെ പഠനവകുപ്പ് മേധാവിക്ക് സമർപ്പിക്കാം.

സർവകലാശാലാ ക്യാമ്പസിൽ അധ്യാപക ഒഴിവ്

കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സി.സി.എസ്.ഐ.ടി.) 2026 – 27 അധ്യയന വർഷത്തേക്ക് എം.സി.എ. (റഗുലർ ആന്റ് ഈവനിംഗ്), എം.എസ് സി. കമ്പ്യൂട്ടർ സയൻസ്, ബി.എസ് സി (എ.ഐ.) എന്നീ പ്രോഗ്രാമുകളുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് മണിക്കൂറടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അതത് വിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. പി.എച്ച്.ഡിയുള്ളവർക്ക് മുൻഗണന ലഭിക്കും. മേല്പറഞ്ഞ യോഗ്യതയുള്ളവരുടെ അഭാവത്തിൽ നെറ്റ് ഇല്ലാത്തവരെയും പരിഗണിക്കും. അഭിമുഖം സർവകലാശാലാ ക്യാമ്പസിലെ സി.സി.എസ്.ഐ.ടിയിൽ നടക്കും. അഭിമുഖ തീയതി, സമയം, വിഷയം എന്നിവ ക്രമത്തിൽ :- മെയ് 21 – 10.00 മണിക്ക് – ഇംഗ്ലീഷ്, മെയ് 22 – 10.00 മണിക്ക് – മലയാളം, 01.00 മണിക്ക് – ഹിന്ദി, മെയ് 25 – 10.30 മണിക്ക് – അറബിക്, ജൂൺ 01 – 10.00 മണിക്ക് – മാത്തമാറ്റിക്സ്, ജൂൺ 02 – 01.00 മണിക്ക് – കമ്പ്യൂട്ടർ സയൻസ്. മെയ് 28-ന് നടത്താനിരുന്ന അഭിമുഖം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് : 9446961885.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

രണ്ടാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് (2016 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ജൂൺ 17-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ ബി.വോക്. ഹോട്ടൽ മാനേജ്മെന്റ് ( CUCBCSS – V – UG – 2021 പ്രവേശനം മുതൽ ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 3-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പുനർമൂല്യനിർണയഫലം

അഞ്ചാം സെമസ്റ്റർ ബി.വോക്. – ഡാറ്റാ സയൻസ് ആന്റ് അനലിറ്റിക്‌സ്, ഫാഷൻ ഡിസൈൻ ആന്റ് മാനേജ്മെന്റ്, ഡയറി സയൻസ് ആന്റ് ടെക്‌നോളജി, പ്രൊഫഷണൽ അക്കൗണ്ടിംഗ് ആന്റ് ടാക്സേഷൻ, ലോജിസ്റ്റിക് മാനേജ്‌മന്റ് (CBCSS – 2021, 2022, 2023 പ്രവേശനം) നവംബർ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top