കാലിക്കറ്റ് സർവകലാശാല വാർത്തകൾ; കാലിക്കറ്റില്‍ ബിരുദപ്രവേശനം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

brilliant

കാലിക്കറ്റില്‍ ബിരുദപ്രവേശനം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

കാലിക്കറ്റ് സര്‍വകലാശാല 2025-26 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി. 12-ന് വൈകീട്ട് 5 മണി വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാഫീസ്: എസ്.സി/എസ്.ടി 220 രൂപ. മറ്റുള്ളവര്‍ 520/- രൂപ.  വെബ്‌സൈറ്റ് : www.admission.uoc.ac.in
നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കും നാല് വര്‍ഷ ബി.വോക്. പ്രോഗ്രാമുകളിലേക്കും  പ്രവേശനം ആഗ്രഹിക്കുന്ന മുഴുവനാളുകളും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനു മുന്‍പേ നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ റഗുലേഷന്‍ (CUFYUGP REGULATIONS-2024)/നാല് വര്‍ഷ ബി.വോക് പ്രോഗ്രാമുകളുടെ റഗുലേഷന്‍ (Regulation for B.Voc programmes)  വായിച്ചു മനസ്സിലാക്കണം.

നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് പ്രവേശനം നേടുന്നവര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി മൂന്ന് ഓപ്ഷനുകളില്‍ പഠനം പൂര്‍ത്തീകരിക്കാം.
(എ) 3 വര്‍ഷത്തെ യുജി ബിരുദം,
(ബി) 4 വര്‍ഷത്തെ യുജി ബിരുദം (ഓണേഴ്‌സ്)
(സി) 4വര്‍ഷത്തെ യുജി ബിരുദം(ഓണേഴ്‌സ് വിത്ത് റിസര്‍ച്ച്).

നാല് വര്‍ഷ ബി.വോക് പ്രോഗ്രാമുകള്‍ക്ക് പ്രവേശനം നേടുന്നവര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി പഠനം പൂര്‍ത്തീകരിക്കാം.

(എ) രണ്ട് സെമസ്റ്ററുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍, വിദ്യാര്‍ഥികള്‍ക്ക് ഒരു അണ്ടര്‍ ഗ്രാജുവേറ്റ് സര്‍ട്ടിഫിക്കറ്റ്‌ലഭിക്കും (NSQFലെവല്‍4.5)
(ബി)നാല് സെമസ്റ്ററുകള്‍ക്ക് ശേഷം, ഒരു അണ്ടര്‍ ഗ്രാജുവേറ്റ് ഡിപ്ലോമ (NSQF ലെവല്‍ 5.0)
(സി)ആറ് സെമസ്റ്ററുകള്‍ക്ക് ശേഷം, ഒരു ബി.വോക്. ബിരുദം (NSQF ലെവല്‍ 5.5);
(ഡി )എട്ട് സെമസ്റ്ററുകള്‍ക്ക് ശേഷം, ഒരു പിജി ഡിപ്ലോമ അല്ലെങ്കില്‍ ഓണേഴ്‌സ് ബിരുദം (NSQF ലെവല്‍ 6.0) ലഭിക്കും.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് വിദ്യാര്‍ഥികള്‍ക്ക് 20 ഓപ്ഷന്‍ വരെ നല്‍കാവുന്നതാണ്. ഗവ., എയ്ഡഡ്, സ്വാശ്രയ കോളേജുകളിലെ കോഴ്‌സുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും താത്പര്യമുള്ള/ആഗ്രഹിക്കുന്ന ഓപ്ഷനുകള്‍ മുന്‍ഗണനാ ക്രമത്തില്‍ സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കണം.  സെല്‍ഫ് ഫിനാന്‍സിംഗ് കോഴ്‌സുകളുടെ ഫീസ് എയ്ഡഡ്/ ഗവണ്‍മെന്റ് കോഴ്‌സുകളുടെ ഫീസില്‍ നിന്നും വ്യത്യസ്തമായിരിക്കും.
കമ്മ്യൂണിറ്റി ക്വാട്ടയില്‍ പ്രവേശനം ലഭിക്കേണ്ടവര്‍ അവര്‍ തിരഞ്ഞെടുക്കുന്ന 20 (ഇരുപത്) കോളേജ് ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്ന എയ്ഡഡ് കോളേജുകളിലെ അര്‍ഹമായ കമ്മ്യൂണിറ്റി ക്വാട്ടയിലേക്കായിരിക്കും പരിഗണിക്കുക. ഓരോ കമ്മ്യൂണിറ്റിക്കും അര്‍ഹമായ കോളേജുകളുടെ ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.  ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന കോളേജുകള്‍, കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ അപേക്ഷ പ്രകാരം തിരഞ്ഞെടുത്ത കോളേജ് ഓപ്ഷനുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

B.Com, BBA എന്നിവയുള്‍പ്പെടെ എല്ലാ ബിരുദ ഹോണേഴ്‌സ് പ്രോഗ്രാമുകള്‍ക്കും സ്‌പെഷ്യലൈസേഷന്‍ ഉണ്ടായിരിക്കും. വിവിധ കോളേജുകളില്‍ ലഭ്യമായ ബിരുദ പ്രോഗ്രാമുകളുടെ മേജര്‍, മൈനര്‍, സ്‌പെഷ്യലൈസേഷന്‍ എന്നിവയുടെ വിശദാംശങ്ങള്‍ അതത് കോളേജുകളുടെ വെബ്‌സൈറ്റില്‍/നോട്ടീസ് ബോര്‍ഡില്‍ ലഭ്യമാണ്.

ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട് യൂണിവേഴ്‌സിറ്റിയിലേക്കോ കോളേജുകളിലേക്കോ അയക്കേണ്ടതില്ല.  എന്നാല്‍ അഡ്മിഷന്‍ ലഭിക്കുന്ന അവസരത്തില്‍ അപേക്ഷ യുടെ പ്രിന്റ്ഔട്ട് മറ്റു അനുബന്ധ രേഖകളോടൊപ്പം അതത് കോളേജുകളില്‍ സമര്‍പ്പിക്കേണ്ടതാണ്.  
പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരും (ജനറല്‍, മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വോട്ട, സ്‌പോര്‍ട്ട്‌സ്, ഭിന്നശേഷി വിഭാഗക്കാര്‍, വിവിധ സംവരണ വിഭാഗക്കാര്‍) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
മാനേജ്‌മെന്റ്, സ്‌പോര്‍ട്ട്‌സ് എന്നീ ക്വോട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളുമായി നേരിട്ട് ബന്ധപ്പെട്ട് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
അലോട്ട്‌മെന്റ്, അഡ്മിഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ അതത് സമയത്ത് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും http://admission.uoc.ac.in. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഈ നിര്‍ദേശങ്ങള്‍/ സര്‍വകലാശാല വാര്‍ത്തകള്‍ എന്നിവ ശ്രദ്ധിക്കേണ്ടതാണ്. അലോട്ട്‌മെന്റ്/അഡ്മിഷന്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യക്തിഗത അറിയിപ്പുകള്‍ സര്‍വകലാശാല നല്‍കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494- 2407152, 2407016, 2407017.

പരീക്ഷ

സര്‍വകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ഒന്നും രണ്ടും സെമസ്റ്റര്‍ ബി.ടെക്. (2017, 2018 പ്രവേശനം) ഏപ്രില്‍ 2025 സപ്ലിമെന്ററി പരീക്ഷ ജൂണ്‍ 16-ന് തുടങ്ങും.
പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സ് ലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ അറബിക് (ഫുള്‍ ടൈം) പി.ജി. ഡിപ്ലോമ ഇന്‍ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് ഇന്‍ അറബിക് (പാര്‍ട്ട് ടൈം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സ്‌പോക്കണ്‍ അറബിക് റഗുലര്‍, സപ്ലിമെന്ററി മാര്‍ച്ച് 2025 പരീക്ഷകള്‍ ജൂണ്‍ 15-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.  

കൊടുവായൂര്‍ സി.സി.എസ്.ഐ.ടിയില്‍ ബിരുദ പ്രവേശനം

കൊടുവായൂരില്‍  പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് സര്‍വകലാശാല സെന്ററായ സി.സി.എസ്.ഐ.ടി. പാലക്കാട് എന്ന സ്ഥാപനത്തില്‍ 2026-2027 അധ്യയനവര്‍ഷത്തില്‍  ബി.സി.എ, ബി. എസ് സി. എ.ഐ,  എം.സി.എ. എന്നീ കോഴ്സുകളിലേക്കുള്ള അഡ്മിഷന്‍ തുടങ്ങി. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍:  9946205735, 9447525716.

പരീക്ഷാരജിസ്‌ട്രേഷന്‍

സര്‍വകലാശാലാ പഠനവകുപ്പുകളിലെ ഇന്റഗ്രേറ്റഡ് പി.ജി.  (എം.എ. ഡെവലപ്‌മെന്റ് സ്റ്റഡീസ്, എം.എസ് സി. ഫിസിക്‌സ്, എം.എസ് സി. കെമിസ്ട്രി) പത്താം സെമസ്റ്റര്‍ റഗുലര്‍, എട്ടാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2026 പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി പിഴയില്ലാതെ ജൂണ്‍ എട്ട് വരെ രജിസ്റ്റര്‍ ചെയ്യാം. ജൂണ്‍ നാല് മുതല്‍ ലിങ്ക് ലഭ്യമാകും.

പരീക്ഷ

ഏഴാം സെമസ്റ്റര്‍ ബി.കോം. എല്‍.എല്‍.ബി. ഹോണേഴ്‌സ് റഗുലര്‍, സപ്ലിമെന്ററി ഒക്ടോബര്‍ 2025 പരീക്ഷ ജൂണ്‍ 18-നും ഒമ്പതാം സെമസ്റ്റര്‍ പരീക്ഷ 17-നും തുടങ്ങും.

പരീക്ഷാഫലം

ഏഴാം സെമസ്റ്റര്‍ ബി.ടെക്. പ്രിന്റിങ് ടെക്‌നോളജി റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പഴയ പത്രങ്ങളുടെ ലേലം

കാലിക്കറ്റ് സര്‍വകലാശാല പബ്ലിക് റിലേഷന്‍സ് വിങിലെയും വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, എന്നിവരുടെ ഓഫീസുകളിലെയും /ഔദ്യോഗിക വസതികളിലെയും പഴയ പത്രക്കടലാസുകളും മാഗസിനുകളും വാങ്ങുവാന്‍ താത്പര്യമുള്ളവരില്‍ നിന്ന് മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു.  ക്വട്ടേഷനുകള്‍ 12.06.2025 – ന് പകല്‍ 12 മണിക്ക് മുമ്പായി പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, സര്‍വകലാശാലാ ഭരണ വിഭാഗം, കാലിക്കറ്റ് സര്‍വകലാശാല, 673 635 എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്. ക്വട്ടേഷന്‍ ജൂണ്‍ 12-ന് വൈകീട്ട് 03.00-ന് തുറക്കുന്നതായിരിക്കും.
പത്രങ്ങളും മാഗസിനുകളും പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മണിക്കും വൈകുന്നേരം നാല് മണിക്കുമിടയില്‍ പബ്ലിക് റിലേഷന്‍സ് വിഭാഗം ഓഫീസില്‍ വന്ന് പരിശോധിക്കാവുന്നതാണ്. ഇംഗ്ലീഷ്, മലയാളം പത്രങ്ങള്‍ക്കും മാഗസിനുകള്‍ക്കും കിലോഗ്രാമിനുള്ള നിരക്ക് വെവ്വേറെ കാണിച്ചിരിക്കണം. ഫോണ്‍: 0494 2407 230.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top