കാലിക്കറ്റ് സർവകലാശാല വാർത്തകൾ; ‘ റാഗിങ്ങിനോടും ലഹരിയോടും സഹിഷ്ണുതയില്ല ‘: രജിസ്ട്രാര്‍ ഡോ. സി.ഡി. സെബാസ്റ്റ്യൻ

‘ റാഗിങ്ങിനോടും ലഹരിയോടും സഹിഷ്ണുതയില്ല ‘ റാഗിങ്ങിനോടും ലഹരിയോടും സീറോ ടോളറന്‍സ് എന്നതാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ കര്‍ശനനയമെന്ന് രജിസ്ട്രാര്‍ ഡോ. സി.ഡി. സെബാസ്റ്റ്യൻ പറഞ്ഞു. മലപ്പുറം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുമായി സഹകരിച്ച് സര്‍വകലാശാലാ വിദ്യാര്‍ഥി ക്ഷേമവിഭാഗം സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തമാശക്ക് വേണ്ടി തുടങ്ങുന്ന ലഹരി ഉപയോഗവും റാഗിങ്ങും ഒരുപാട് കുടുംബങ്ങളുടെ ജീവിതം തകര്‍ക്കുന്നതാണ്. സ്‌കൂള്‍ ക്യാമ്പസുകളില്‍ നിന്ന് നേരിട്ട് സര്‍വകലാശാലാ ക്യാമ്പസുകളിലേക്ക് വിദ്യാര്‍ഥികള്‍ എത്തുമ്പോഴുണ്ടാകുന്ന മാറ്റം തിരിച്ചറിയേണ്ടതുണ്ടെന്നും അവര്‍ക്ക് വഴികാട്ടണമെന്നും രജിസ്ട്രാര്‍ അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥിക്ഷേമവിഭാഗം ഡീന്‍ ഡോ. കെ. ഫസലുറഹ്‌മാന്‍ അധ്യക്ഷനായി. മഞ്ചേരി എല്‍.എ.ഡി.സി.എസിലെ ചീഫ് ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സല്‍ അഡ്വ. കെ. നസിയ ക്ലാസെടുത്തു. സര്‍വകലാശാലാ എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ ഡോ. വി. വിജയകുമാര്‍, സെക്ഷന്‍ ഓഫീസര്‍ നിജ ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു.

വിദൂര വിഭാഗം ഓൺലൈൻ യു.ജി. – പി.ജി. പ്രവേശനം: ജൂലൈ 08 മുതൽ അപേക്ഷിക്കാം കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യുക്കേഷൻ ( CDOE )  2026 ആഗസ്റ്റ് സെഷനിലെ ഓണ്‍ലൈന്‍ ബിരുദ – ബിരുദാനന്തര പ്രോഗ്രാം  പ്രവേശനം ജൂലൈ 08-ന് ആരംഭിക്കും. ബി.എ. ഹിസ്റ്ററി (ഹോണേഴ്‌സ്), ബി.എ. സോഷ്യോളജി (ഹോണേഴ്‌സ്) എന്നീ ബിരുദ പ്രോഗ്രാമുകളിലേക്കും എം.എ. പൊളിറ്റിക്കൽ സയൻസ്, എം.എ. ഹിസ്റ്ററി, എം.എ. എക്കണോമിക്സ്, എം.എ. സോഷ്യോളജി, എം.എ. അറബിക്ക് ആന്റ് ലിറ്ററേച്ചർ, എം.കോം. (ഫിനാൻസ്) എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുമാണ് പ്രവേശനം. പ്രായപരിധിയില്ല. വിശദമായ വിജ്ഞാപനം സി.ഡി.ഒ.ഇ. വെബ്‌സൈറ്റിൽ ലഭ്യമാകും https://cdoe.uoc.ac.in/ .

അഫ്‌സൽ – ഉൽ – ഉലമ ( പ്രിലിമിനറി ) പ്രവേശനം 2026 രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവകലാശാല 2026 – 27 അധ്യയന വർഷത്തെ അഫ്‌സൽ – ഉൽ – ഉലമ ( പ്രിലിമിനറി ) കോഴ്സ് (പ്ലസ്ടു ഹ്യൂമാനിറ്റീസ് തത്തുല്യം) പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ജൂലൈ 08-ന് വൈകീട്ട് 04.00 മണിക്കുള്ളിൽ മാൻഡേറ്ററി ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മാൻഡേറ്ററി ഫീസ് : എസ്.സി. / എസ്.ടി. / ഒ.ഇ.സി. / മറ്റ് തത്തുല്യ സംവരണ വിഭാഗക്കാർ – 155 രൂപ. മറ്റുള്ളവർ – 610 രൂപ. ഒന്നാം അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസടച്ചവർ വീണ്ടും അടയ്ക്കേണ്ടതില്ല. കമ്മ്യൂണിറ്റി, സ്പോർട്സ്, പി.എച്ച്. ക്വാട്ട വിദ്യാർഥികളുടെ പ്രവേശനം ജൂലൈ 08 വരെ കോളേജുകൾ നടത്തുന്നതാണ്. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് ജൂലൈ 18 മുതൽ പ്രവേശനം അവസാനിക്കുന്നത് വരെ അവസരമുണ്ടാകും. ക്ലാസുകൾ ജൂലൈ 08-ന് ആരംഭിക്കും. ഫോൺ : 0494 2407016, 2407017, 2660600.

എം.എസ് സി. കമ്പ്യൂട്ടർ സയൻസ് സംവരണ സീറ്റൊഴിവ്

കാലിക്കറ്റ് സർവകലാശാലാ കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പിൽ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് ( 2026 പ്രവേശനം ) പ്രോഗ്രാമിന് എസ്.സി. / എസ്.ടി. വിഭാഗത്തിൽ ഏതാനും സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റിലുൾപ്പെട്ട എസ്.സി. / എസ്.ടി. വിഭാഗക്കാരിൽ താത്പര്യമുള്ളവർ ജൂലൈ 08-ന് മതിയായ രേഖകൾ സഹിതം പഠനവകുപ്പിൽ ഹാജരാകണം.

ഓൺലൈൻ എം.ബി.എ. പ്രോഗ്രാം: അധ്യാപക നിയമനം

കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിൽ ആരംഭിക്കുന്ന ഓൺലൈൻ എം.ബി.എ. പ്രോഗ്രാമിന്റെ വീഡിയോ റെക്കോർഡിങ്ങിന് വിദഗ്ധ അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നതിനായി സർവകലാശാലാ പഠനവകുപ്പികളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രം ( https://cdoe.uoc.ac.in/ ) വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള ഗൂഗിൾ ഫോം കോളേജ് പ്രിൻസിപ്പൽ / വകുപ്പ് മേധാവിയുടെ ശുപാർശയോടുകൂടി ജൂലൈ 20-നകം സമർപ്പിക്കണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ. ഫോൺ : 0494 2407494.

ഫീൽഡ് വർക്കും പ്രാക്ടിക്കൽ പരീക്ഷയും

എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ് സി. സൈക്കോളജി ( 2022 പ്രവേശനം ) ഏപ്രിൽ 2026 ഫീൽഡ് വർക്കും പ്രാക്ടിക്കൽ പരീക്ഷയും ജൂലൈ 09, 13 തീയതികളിൽ നടക്കും. കേന്ദ്രം യഥാക്രമം :- സേക്രഡ് ഹാർട്ട് കോളേജ് ചാലക്കുടി, എം.ഇ.എസ്. കല്ലടി കോളേജ് മണ്ണാർക്കാട്. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ. 

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പുനർമൂല്യനിർണയഫലം

നാലാം സെമസ്റ്റർ ബി.എ., ബി.എസ്.ഡബ്ല്യൂ., ബി.എ. അഫ്സൽ – ഉൽ – ഉലമ (CCSS UG) സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

നാലാം വർഷ ബി.പി.എഡ്. ഇന്റഗ്രേറ്റഡ് (2018 മുതൽ 2022 വരെ പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 20-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.  

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എം.എ. കംപാരറ്റീവ് ലിറ്ററേച്ചർ (CCSS – 2022, 2023 പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ് സി. ഫിസിക്സ് (CCSS – 2021 പ്രവേശനം) ഏപ്രിൽ 2026 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റർ പാർട്ട് ടൈം ബി.ടെക്. (2009 സ്‌കീം – 2014 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ പരീക്ഷയുടെയും ഏഴാം സെമസ്റ്റർ ബി.ടെക്. (2014 സ്‌കീം) (2014, 2015 പ്രവേശനം) നവംബർ 2021, (2017 പ്രവേശനം) നവംബർ 2022, (2018 പ്രവേശനം) ഏപ്രിൽ 2023 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.

സൂക്ഷ്മപരിശോധനാഫലം

ഒൻപതാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് (2019 – 2021 പ്രവേശനം) നവംബർ 2025, (2018 പ്രവേശനം) ഏപ്രിൽ 2026 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയഫലം

മൂന്നാം സെമസ്റ്റർ എം.എസ് സി. ഹോം സയൻസ് (ന്യൂട്രീഷൻ ആന്റ് ഡയറ്ററ്റിക്സ്) നവംബർ 2025 (2024 പ്രവേശനം) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ ബി.എം.എം.സി. (CBCSS – UG – 2020 മുതൽ 2023 വരെ പ്രവേശനം) നവംബർ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

സിൻഡിക്കേറ്റ് യോഗം

കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് യോഗം ജൂലൈ 09-ന് (വ്യാഴം) രാവിലെ 10.00 മണിക്ക് സിൻഡിക്കേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top