
തിരൂരങ്ങാടി: കാളംതിരുത്തി ബദല്‍ വിദ്യാലയത്തിലേക്ക് തുടര്‍ന്നും താനൂര്‍ ബി.ആര്‍.സിയില്‍ നിന്ന് തന്നെ അധ്യാപകരെത്തും. പ്രവേശനോല്‍സവ ദിവസം അധ്യാപകരെത്താന്‍ വൈകിയ സംഭവത്തില്‍ അധ്യാപകരോട് വിശദീകരണം ചോദിക്കാനും താനൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചു. മുസ്്‌ലിം യൂത്ത്‌ലീഗ് തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റി ചൊവ്വാഴ്ച്ച താനൂര്‍ ബി.ആര്‍.സി ഓഫീസ് ഉപരോധിക്കുകയും ഓഫീസിലകത്തേക്ക് പ്രതിഷേധം വ്യാപിച്ചതോടെയാണ് താനൂര്‍ ഡി.വൈ.എസ്.പി പി.എം ഗോപകുമാര്‍ ചര്‍ച്ചക്ക് അവസരമൊരുക്കിയത്.
ബദല്‍ വിദ്യാലയം സ്ഥിതി ചെയ്യുന്ന നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വിദ്യഭ്യാസ വകുപ്പ് ഓഫീസര്‍മാര്‍, സമരത്തിന് നേതൃത്വം നല്‍കിയ മുസ്്്‌ലിം യൂത്ത്‌ലീഗ് പ്രതിനിധികള്‍ എന്നിവരെയാണ് താനൂര്‍ ഡി.വൈ.എസ്.പി ചര്‍ച്ചക്ക് വിളിച്ചിരുന്നത്. സ്‌കൂളിന്റെ സാഹചര്യവും നടന്ന സംഭവവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പച്ചായി മൊയ്തീന്‍ കുട്ടി മാസ്റ്റര്‍ യോഗത്തില്‍ വിശദീകരിച്ചു. സമരത്തിന് ആധാരമായ കാര്യം തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖും വിശദീകരിച്ചു.
വിദ്യഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി റഫീഖും ബി.ആര്‍.സി ജില്ലാ പ്രൊജക്ട് ഓഫീസര്‍ ടി അബ്ദുല്‍ സലീം വിദ്യഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും വിശദീകരിച്ചു. ചര്‍ച്ചക്കൊടുവില്‍ സ്‌കൂളിന്റെ പ്രവേശനോല്‍സവവുമായി ബന്ധപ്പെട്ട് വകുപ്പിന് വീഴ്ച്ചപ്പറ്റിയതായി കണ്ടെത്തി. വിഷയത്തില്‍ അധ്യപകരോട് വിശദീകരണം തേടാന്‍ തീരൂമാനിച്ചു. ബി.ആര്‍.സി അധ്യാപികയോട് വിദ്യഭ്യാസ വകുപ്പും താല്‍ക്കാലിക അധ്യാപകരോട് ഗ്രാമ പഞ്ചായത്തും വിശദീകരണം തേടും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ ഒരു അധ്യാപികയുടെ സേവനം പൂര്‍ണ്ണമായും സ്‌കൂളില്‍ ലഭിക്കും. അവര്‍ ഇത് വരെ ചെയ്തു പോന്ന എല്ലാ ജോലികളും കൃത്യമായി തുടര്‍ന്ന് പോരാന്‍ നിര്‍ദ്ധേശിക്കാനും തീരുമാനിച്ചു. സ്‌കൂളിന്റെ ഫിറ്റ്‌നസ് വിഷയത്തില്‍ വേഗത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിനെ ചുമതലപ്പെടുത്തി. അതോടപ്പം ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയും വിദ്യഭ്യാസ വകുപ്പും ഒരുമിച്ച് നിന്ന് കാളംതിരുത്തി ബദല്‍ വിദ്യാലയം എല്‍.പി സ്‌കൂളാക്കുന്നതിന് പരിശ്രമിക്കാനും ഈ ആവശ്യമുന്നയിച്ച് സര്‍ക്കാറിലേക്ക് അപേക്ഷ സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു.
താനൂര്‍ ഡി.ഡൈ.എസ്.പി പി.എം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ ഡി.വൈ.എസ്.പിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പച്ചായി മൊയ്തീന്‍ കുട്ടി, നന്നമ്പ്ര വിദ്യഭ്യാസ സ്ഥിര സമിതി അധ്യക്ഷന്‍ ഇ.പി ഷൗക്കത്തലി, തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്്‌ലിംലീഗ് ജനറല്‍ സെക്രട്ടറി കെ കുഞ്ഞിമരക്കാര്‍, വിദ്യഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി റഫീഖ്, ബി.ആര്‍.സി ജില്ലാ പ്രൊജക്ട് ഓഫീസര്‍ ടി അബ്ദുല്‍ സലീം, താനൂര്‍ ബി.പി.സി ഇന്‍ചാര്‍ജ്ജ് എന്‍, റിയോണ്‍ ആന്റണി, തിരൂരങ്ങാടി ഡി.ഇ.ഒ ഇന്‍ചാര്‍ജ്ജ് കെ.സി മനോജ്, താനൂര്‍ എ.ഇ.ഒ ടി.എസ് സുമ, എ.ഇ.ഒ താനൂര്‍ സുപ്രണ്ട് കെ.പി സൈനുദ്ധീന്‍, വിദ്യാകിരണം കോര്‍ഡിനേറ്റര്‍ സുമേഷ് കൊലശ്ശേരി, ബി.ആര്‍.സി ട്രൈനര്‍ കെ സരിത, തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് ഭാരവാഹികളായ യു.എ റസാഖ്, പി അബ്ദുറബ്ബ്, അബ്ദുല്‍ ഹക്കീം മൂച്ചിക്കല്‍, കെ.കെ റഹീം ചര്‍ച്ചയില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





