‘മണ്ണില്‍ വിരിഞ്ഞ നിലാവുകള്‍’ പുസ്തകപ്രകാശനം നടന്നു

പരപ്പനങ്ങാടി:വിനോദ് തള്ളശ്ശേരി രചിച്ച ‘മണ്ണില്‍ വിരിഞ്ഞ നിലാവുകള്‍’ പുസ്തകപ്രകാശനം നടന്നു. പരപ്പനങ്ങാടി നവജീവന്‍ വായനശാലയുടെ ആഭിമുഖ്യത്തില്‍ ജിഎംഎല്‍പി സ്‌കൂള്‍ ടൗണില്‍ നടന്ന പരിപാടിയില്‍ പ്രശസ്ത സാഹിത്യകാരനും ഗാനരചയിതാവുമായ എം ഡി രാജേന്ദ്രനാണ് പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചത്. കോഴിക്കോട് വിമാനത്താവളം സി.എന്‍.എസ് ജോയിന്റ് ജനറല്‍ മാനേജര്‍ വേണു ടി.പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.സതീഷ് തോട്ടത്തില്‍ പുസ്തകം സദസ്സിന് പരിചയപ്പെടുത്തി സംസാരിച്ചു.

നവജീവന്‍ വായനശാല സെക്രട്ടറി മനീഷ് കെ.പി സ്വാഗതം പറഞ്ഞ ചടങ്ങില്‍ വായനശാല വൈസ് പ്രസിഡന്റ് രാജീവന്‍ കേലച്ചങ്കണ്ടി അദ്ധ്യക്ഷത വഹിച്ചു.

തുടര്‍ന്ന് എം. ഡി. രാജേന്ദ്രന്‍, വേണു ടി. ജോ, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സോമനാഥന്‍, വിനോദ് തള്ളശ്ശേരി എന്നിവര്‍ സംസാരിച്ചു.
നവജീവന്‍ വനിതാവേദി പ്രതിനിധി കെ. ശീതള നന്ദി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top