വധശ്രമക്കേസ് പ്രതി 30 വർഷത്തിനു ശേഷം പിടിയിൽ

brilliant

തിരൂർ : യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച് ജാമ്യത്തിൽ ഇറ ങ്ങി മുങ്ങിയ പ്രതി 30 വർഷത്തിനു ശേഷം പിടിയിൽ. തിരൂർ അന്നാര പറക്കാട് ഷാഹുൽ ഹമീദിനെയാണ് തിരൂർ പൊലീസ് അറസ്റ്റു ചെയ്തത്.

30 വർഷം മുമ്പ് തിരൂർ ജില്ലാ ആശുപത്രിക്ക് സമീപത്തുവച്ചാണ് അക്രമം. പൊലീസ് അറസ്റ്റു ചെയ്ത പ്രതി ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.

ഹൈദരാബാദിൽ ഒളിവിൽ താമസിക്കുകയായിരുന്ന പ്രതി നാട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റ്.

തിരൂർ ഡിവൈഎസ്‌പി എ എം സിദ്ദീഖിന്റെ നിർദേശ പ്രകാരം എസ്എച്ച്ഒ അനിൽ ടി മേപ്പള്ളി, എസ്ഐ വിശാഖ് കെ വിശ്വൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികുടിയത്. എസ്ഐ ജയൻ, എഎസ്ഐ റീന, സിപിഒമാരായ ഉണ്ണിക്കുട്ടൻ, അനീഷ്, അനിൽകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top