
കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജ് ( ഐ.ഇ.ടി. ) സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഐ.ഇ.ടി. റൺ ഫെസ്റ്റിവൽ 2K26-ൽ വൻ ജനപങ്കാളിത്തം. “ഐ.ഇ.ടി. ലെഗസി റൺ” – മിനി മാരത്തൺ (10 കിലോമീറ്റർ), “ഐ.ഇ.ടി. സെലിബ്രെഷൻ റൺ” – കമ്മ്യൂണിറ്റി റൺ (05 കിലോമീറ്റർ) എന്നീ വിഭാഗങ്ങളിലായി കോഴിക്കോട് ബീച്ചിൽ നടന്ന പരിപാടിയിൽ വിദ്യാർഥികൾ, അധ്യാപകർ, പൂർവ വിദ്യാർഥികൾ, പൊതുജനങ്ങൾ തുടങ്ങി എഴുന്നൂറോളം പേർ പങ്കെടുത്തു.

കോഴിക്കോട് നോർത്ത് എം.എൽ.എ. അഡ്വ. കെ. ജയന്ത് റൺ ഫെസ്റ്റിവൽ ഫ്ലാഗ് ഓഫ് ചെയ്തു. രജിസ്ട്രാർ ഡോ. സി.ഡി. സെബാസ്റ്റ്യൻ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.
ഐ.ഇ.ടി. അക്കാദമിക് ഡയറക്ടർ ഡോ. ലിബു കെ. അലക്സാണ്ടർ, പ്രിൻസിപ്പൽ ഡോ. സി.കെ. ജയ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ഗോ ഗ്രീൻ ഇനീഷ്യേറ്റീവിന്റെ ഭാഗമായി വൃക്ഷത്തൈകളും വിതരണം ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




