
താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
പെരിന്തല്‍മണ്ണ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2026-27 അധ്യയന വര്‍ഷത്തേക്ക് ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകളിലെ വിവിധ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ താത്ക്കാലിക ജീവനക്കാരെ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയങ്ങളില്‍ യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ ജൂലൈ എട്ടിന് വൈകിട്ട് അഞ്ചിനകം foodcraftpmna@gmail.com എന്ന ഇ-മെയില്‍ വിലാസത്തല്‍ അയക്കണം. ഫോണ്‍- 04933 295733, 9539367285.
മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
ദേശീയാരോഗ്യ ദൗത്യം മലപ്പുറം മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ജൂലൈ 18 വൈകുന്നേരം അഞ്ചിനകം അപേക്ഷിക്കണം. വെബ്‌സൈറ്റ്- www.arogyakeralam.gov.in. ഫോണ്‍ : 0483 2730313, 9846700711.
ദേശീയാരോഗ്യ ദൗത്യം വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
ദേശീയാരോഗ്യ ദൗത്യം മലപ്പുറം ഒഫ്താല്‍മിക് അസിസ്റ്റന്റ്, എസ്ടിഎല്‍എസ്, സീനിയര്‍ ട്രീറ്റ്‌മെന്റ് സൂപ്പര്‍വൈസര്‍, എല്‍.എച്ച്.വി/എല്‍.എച്ച്.ഐ, പാലിയേറ്റീവ് കെയര്‍ സ്റ്റാഫ് നേഴ്‌സ് തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ജൂലൈ 20 വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം. വെബ്‌സൈറ്റ്- www.arogyakeralam.gov.in . ഫോണ്‍ : 0483 2730313, 9846700711.
വണ്ടൂര്‍ പ്രീ മെട്രിക് ഹോസ്റ്റലില്‍ കുക്ക് താല്‍ക്കാലിക നിയമനം
വണ്ടൂര്‍ ബ്ലോക്ക് പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ ഗവണ്‍മെന്റ് പ്രീ മെട്രിക് ഹോസ്റ്റലില്‍ ഒഴിവുള്ള ‘കുക്ക്’ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂലൈ ഒന്‍പതിന് രാവിലെ 10.30 ന് വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. പ്രായപരിധി: 20 നും 50 നും മധ്യേ. യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം. പാചകത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. :വനിതകള്‍, കെ.ജി.സി.ഇ. ഫുഡ് പ്രൊഡക്ഷന്‍ യോഗ്യതയുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, മുന്‍ഗണന എന്നിവ തെളിയിക്കുന്നതിനുള്ള എല്ലാ അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കില്‍ നിയമനം
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് മാനേജിങ്ങ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്ലഡ് ബാങ്കിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി 2026 ജൂലൈ 15-ന് രാവിലെ 10 ന്് ബ്ലഡ് ബാങ്ക് ഓഡിറ്റോറിയത്തില്‍ അഭിമുഖം നടക്കും.
ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍: ബി.എസ്.സി.എം.എല്‍.ടി. അല്ലെങ്കില്‍ ഡി.എം.എല്‍.ടി. യഥാക്രമം ആറു മാസത്തെയും ഒരു വര്‍ഷത്തെയും ബ്ലഡ് ബാങ്ക് പ്രവൃത്തിപരിചയം നിര്‍ബന്ധം.
സ്റ്റാഫ് നഴ്‌സ്: ബി.എസ്.സി. നഴ്‌സിംഗ് അല്ലെങ്കില്‍ ജി.എന്‍.എം. കേരള നഴ്‌സസ് ആന്‍ഡ് മിഡ്വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം.
അറ്റന്റര്‍: എട്ടാം ക്ലാസ് വിജയം. ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ആധാര്‍ അല്ലെങ്കില്‍ മറ്റ് സര്‍ക്കാര്‍ അംഗീകൃത ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ജൂലൈ 13-ന് വൈകീട്ട് നാലിനകം പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്ക് ഓഫീസില്‍ നേരിട്ട് ലഭ്യമാക്കണം. അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കരുതണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട ്അഞ്ചു വരെയുള്ള സമയങ്ങളില്‍ 04933-226322 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




