
സോഷ്യൽ ഓഡിറ്റ് സൊസൈറ്റി കേരള വിവിധ സ്‌കീമുകളുടെ സോഷ്യൽ ഓഡിറ്റ് നടത്തുന്നതിനായി 14 ജില്ലകളിലെ വിവിധ ബ്ലോക്കുകളിൽ ബ്ലോക്ക് റിസോഴ്സ് പേഴ്സൺമാരുടെയും വില്ലേജുകളിൽ വില്ലേജ് റിസോഴ്സ് പേഴ്സൺമാരുടെയും നിലവിലുള്ള ഏതാനും ഒഴിവുകളിലേക്ക് പുനർ വിജ്ഞാപനപ്രകാരം അപേക്ഷ ക്ഷണിച്ചു.
ഏതെങ്കിലും വിഷയത്തിലുള്ള 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് ബ്ലോക്ക് റിസോഴ്സ് പേഴ്സണിന്റെ യോഗ്യത.
പ്രായപരിധി:- 2026 ജൂലൈ 1-ന് 35 വയസ് കവിയരുത് (പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് അഞ്ച് വർഷത്തെ ഇളവ് ഉണ്ടായിരിക്കും).
അഭികാമ്യമായ പ്രവൃത്തി പരിചയം:- കുടുംബശ്രീ ഉൾപ്പെടെയുള്ള സാമൂഹ്യ സന്നദ്ധ സംഘടനകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജനപ്രതിനിധികളായി പ്രവർത്തിച്ച് അനുഭവമുള്ളവർക്കും അപേക്ഷിക്കാം.
പ്രതിമാസം ഹോണറേറിയും മറ്റ് അലവൻസുകളും ഉൾപ്പടെ 19,290 രൂപയാണ് വേതനം.
ബി.ആർ.പി അപേക്ഷ സമർപ്പിക്കാനുള്ള ഗൂഗിൾ ഫോം ലിങ്ക് :- https://forms.gle/7LR4Uhs2gHd6d5Zm7
05.01.2028-ലെ നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷകൾ സമർപ്പിച്ചവർ വീണ്ടും സമർപ്പിക്കേണ്ടതില്ല. പ്രസ്തുത അപേക്ഷകൾ പരിഗണിക്കുന്നതാണ്.
ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് വില്ലേജ് റിസോഴ്സ് പേഴ്സണിന്റെ യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനവും ടൂവീലർ സ്വന്തമായി ഉള്ളതും അഭികാമ്യ യോഗ്യതയാണ്.
പ്രായപരിധി:- 01.07.2026-ൽ 40 വയസ് കവിയരുത്. എന്നാൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് പ്രായപരിധിയിൽ 5 വർഷത്തെ ഇളവ് ഉണ്ടായിരിക്കും.
കുടുംബശ്രീ ഉൾപ്പെടെയുള്ള സാമൂഹ്യ സന്നദ്ധ സംഘടനകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജനപ്രതിനിധികളായി പ്രവർത്തിച്ച് അനുഭവമുള്ളവർക്കും അപേക്ഷിക്കാം. നിലവിൽ 660 രൂപയാണ് പ്രതിദിന വേതനമായി നിശ്ചയിച്ചിട്ടുള്ളത്.
വി.ആർ.പി. അപേക്ഷ സമർപ്പിക്കാനുള്ള ഗൂഗിൾ ഫോം ലിങ്ക് :- https://forms.gle/dZAMgfMh9amcdqGW9
05.03.2026, 28.04.2026 എന്നീ തീയതികളിലെ നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷകൾ സമർപ്പിച്ചവർ വീണ്ടും സമർപ്പിക്കേണ്ടതില്ല. പ്രസ്തുത അപേക്ഷകൾ പരിഗണിക്കും.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 20നകം ഇതോടൊപ്പം ഉള്ളടക്കം ചെയ്തിട്ടുള്ള അതത് ഗൂഗിൾ ലിങ്ക് വഴി അപേക്ഷിക്കണം. വിശദമായ നോട്ടിഫിക്കേഷൻ സോഷ്യൽ ഓഡിറ്റ് സൊസൈറ്റി കേരളയുടെ വെബ് സൈറ്റിൽ www.socialaudit.kerala.gov.in ലഭ്യമാണ്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




