നിർമിത ബുദ്ധിയിൽ പുതിയ ബി.ടെക് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

പൂജപ്പുര എൽബിഎസ് വനിതാ എഞ്ചിനീയറിംഗ് കോളേജിൽ 2026-27 അധ്യയന വർഷം മുതൽ നിർമിത ബുദ്ധിയിലും ഡാറ്റ സയൻസിലും അധിഷ്ഠിതമായ പുതിയ ബി.ടെക് കോഴ്‌സ് ആരംഭിക്കുന്നു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്പ്യൂട്ടർ എൻജിനിയറിംഗ്, ഇൻഫർമേഷൻ ടെക്‌നോളജി, സിവിൽ എൻജിനിയറിംഗ് തുടങ്ങിയ പ്രധാന ബി.ടെക് കോഴ്‌സുകൾ ഇവിടെ ലഭ്യമാണ്.

എൻആർഐ വിദ്യാർത്ഥിനികൾക്കായി ഓരോ ബി.ടെക് പ്രോഗ്രാമുകളിലും നിശ്ചിത ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. എൻആർഐ സീറ്റിലേക്കുള്ള അപേക്ഷകൾ ഓൺലൈൻ വഴി സമർപ്പിക്കാം. പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 26. വിശദ വിവരങ്ങൾക്ക്: www.lbt.ac.in, 9447900411, 9495207906, 9400102570.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top