ടിനി ടോമിനെതിരെ പരാതി നല്‍കി അന്‍സിബ ഹസന്‍

brilliant

കൊച്ചി: നടന്‍ ടിനി ടോമിനെതിരെ പരാതി നല്‍കി അന്‍സിബ ഹസന്‍. തുടര്‍ച്ചയായ സൈബര്‍ ആക്രമണം നടത്തുന്നുവെന്നും കുടുംബത്തെ വേട്ടയാടുകയണെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്നുമാണ് പരാതി. ഇന്‍ഫോ പാര്‍ക്ക് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

തുടർച്ചയായി ടിനി ടോം തനിക്കെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തുകയാണെന്നും ടിനി ടോമിന്റെ ഡ്രൈവറെ ഉള്‍പ്പടെ താന്‍ മതംമാറ്റാന്‍ ശ്രമിച്ചുവെന്നടക്കം വ്യജ പ്രചാരണങ്ങള്‍ നടത്തിയെന്നും അന്‍സിബ പറഞ്ഞിരുന്നു. ഇത് മാനസികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നടക്കം അന്‍സിബയുടെ പരാതിയില്‍ പരാമര്‍ശമുണ്ട്. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകനേയും മറ്റൊരാളേയും ഇസ്ലാം മതത്തിലേയ്ക്ക് ചേരാന്‍ താന്‍ നിര്‍ബന്ധിച്ചുവെന്നും അക്കാര്യം അമ്മയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ടിനി ടോം ചര്‍ച്ചയാക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.

ടിനി ടോം സാമൂഹിക വിപത്താണെന്നും നടന്റെ പ്രവൃത്തിയെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും അന്‍സിബ പ്രതികരിച്ചിരുന്നു. വ്യക്തിവൈര്യാഗ്യം തീര്‍ക്കാന്‍ ജിഹാദി എന്ന് മുദ്രകുത്താന്‍ ശ്രമിച്ചെന്നും അന്‍സിബ പറഞ്ഞു. നീതി ലഭിക്കാത്ത അമ്മ സംഘടനയുടെ കമ്മിറ്റിക്ക് മുന്നില്‍ പോകില്ലെന്നും നടി ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ വനിത സെല്‍ എസ്‌ഐ രേഷ്മയ്‌ക്കെതിരെയും മൊഴി നല്‍കാന്‍ എത്തിയപ്പോള്‍ അന്‍സിബ പറഞ്ഞിരുന്നു.അദ്ദേഹം തന്നോട് മാത്രമല്ല ദ്രോഹം ചെയ്തത്. ഒരു സമൂഹത്തോടാണ്, പ്രത്യേകിച്ച് കേരളം പോലെ ഇത്രയും മതേതരത്വമുള്ള ഒരു സംസ്ഥാനത്തില്‍ ജീവിക്കുന്നവരോടാണ് അദ്ദേഹം തെറ്റ് ചെയ്തിരിക്കുന്നത്. അത് വളരെ മോശമായ കാര്യമാണ്. ഒരാളോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ വേണ്ടി, എനിക്കെതിരെ മറ്റ് തെളിവുകളൊന്നും കിട്ടാതിരുന്നപ്പോള്‍ ‘അന്‍സിബ ഹസന്‍’ എന്ന പേര് വച്ച് ഇതിനെ വര്‍ഗീയമായി ഉപയോഗിക്കാം എന്ന് അദ്ദേഹം കരുതി. സമൂഹത്തിന് വളരെ തെറ്റായ ഒരു സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. എന്നാല്‍ ഭാഗ്യവശാല്‍ നമ്മള്‍ ജീവിക്കുന്നത് കേരളത്തിലായതുകൊണ്ട് മലയാളികള്‍ക്കെല്ലാം കാര്യങ്ങള്‍ കൃത്യമായി മനസ്സിലായിട്ടുണ്ട്. അദ്ദേഹം ചെയ്ത പ്രവൃത്തിയെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല, അതിനുള്ള ശിക്ഷ അദ്ദേഹം അനുഭവിച്ചേ മതിയാകൂ എന്നും അന്‍സിബ മുമ്പ് പറഞ്ഞിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top