കശ്മീരിൽ വീണ്ടും മണ്ണിടിച്ചിൽ

ശ്രീനഗർ : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്തമഴ തുടരുന്നു. മണ്ണിടിച്ചിലിലും വെള്ളക്കെട്ടിലും പലയിടത്തും റോഡ്-റെയിൽ ഗതാഗതം തടസ്സപ്പെട്ടു. കശ്മീരിൽ ദോഡയിലെ താത്രി ടൗണിൽ മിന്നൽ പ്രളയത്തെ ത്തുടർന്ന് ചൊവ്വ പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിൽ 10 വീടുകളും 25 കെട്ടിടങ്ങളും തകർന്നു. ആളപായമില്ല.

കനത്ത മഴയിൽ ഗുജറാത്ത് സൂറത്തിൽ വിവിധ പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. വിവിധ അപകടങ്ങളിലായി ആറു പേർ മരിച്ചു. മഹാരാഷ്ട്ര പുണെയിൽ അലന്ദി നദി കരകവിഞ്ഞൊഴുകി. പുണെയിൽ രണ്ടു ദിവസത്തിനിടെ 22 ഇടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. പാൽഘർ ജില്ലയിൽ ഇതുവരെ 10 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. മുംബൈയിൽ വെള്ളക്കെട്ടിൽവീണ് രണ്ട് കുട്ടികൾ മരിച്ചു

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top