നടി സഞ്ജിതയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മുംബൈ: നടി സഞ്ജിത ഉഗാലെ (30)യെ മുംബൈയിലെ നളസൊപാരയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അച്ചോള്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം . മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. നളസൊപാരയിലെ വീട്ടില്‍ മാതാപിതാക്കളും സഹോദരിയും ഒപ്പമുണ്ടായിരുന്നെങ്കിലും, സംഭവം നടന്ന സമയത്ത് അവര്‍ വീട്ടില്‍ തനിച്ചായിരുന്നു.

ഞായറാഴ്ച വൈകുന്നേരം 6.30 നും 7.30 നും ഇടയിലാണ് സംഭവം സ്ഥലത്തെത്തിയ പോലീസ് തുടര്‍ നടപടികള്‍ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. സംഭവത്തില്‍ മുംബൈ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യ തന്നെയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ച യഥാര്‍ത്ഥ കാരണം എന്താണെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

പ്രശസ്തമായ ‘കുങ്കും ഭാഗ്യ’ എന്ന പരമ്പരയിലൂടെയാണ് സഞ്ചിത ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഇടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. കൂടാതെ ദംഗല്‍ ടിവിയിലെ ‘സാജന്‍ ഘര്‍’, ‘ദില്‍വാലി ദുല്‍ഹ ലേ ജായേഗി’ തുടങ്ങിയ ജനപ്രിയ സീരിയലുകളിലും അവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മിനിസ്‌ക്രീനിലെ മികച്ച പ്രകടനങ്ങള്‍ക്ക് പുറമേ, വിക്കി കൗശല്‍ നായകനായ ‘ഛാവ’ എന്ന വലിയ ചരിത്ര സിനിമയില്‍ താരാബായി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അവര്‍ സിനിമാ ലോകത്തും സാന്നിധ്യമറിയിച്ചിരുന്നു.

അതേസമയം സഞ്ചിതയുടെ അവസാന സോഷ്യല്‍ മീഡിയ പോസ്റ്റ് ആരാധകരുടെ ശ്രദ്ധ നേടുകയാണ്. ബോളിവുഡ് ഗാനം ഡഫ്ലി വാലെ ഡഫ്ലി ബജായ്ക്ക് ചുവടുവെക്കുന്ന തന്റെ വിഡിയോ പങ്കുവച്ച് 24 മണിക്കൂര്‍ പോലും പിന്നിടുന്നതിന് മുമ്പാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top