‘നന്ദന’ത്തിലെ കൃഷ്ണന്‍ വിവാഹിതനായി

നന്ദനം സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച നടന്‍ അരവിന്ദ് ആകാശ് വിവാഹിതനായി. സാധ്വി ആര്‍ എസ് ആണ് വധു.

ക്വാലാലംപൂരില്‍ വെച്ച് ലളിതമായ രീതിയിലാണ് വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഇതിനോടകം വൈറലായി കഴിഞ്ഞിട്ടുണ്ട്.

ഏറെ നാളുകളായി അരവിന്ദും സാധ്വിയും പ്രണയത്തിലായിരുന്നു. അടുത്തബന്ധുക്കളും സുഹൃത്തുകളും സിനിമയില്‍ നിന്ന് കുറച്ചുപേരും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top