
കോഴിക്കോട് ∙ സ്കൂട്ടർ മോഷണ കേസിലെ പ്രതി ഒരു വർഷത്തിന് ശേഷം പൊലീസ് പിടിയിൽ. കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും സ്കൂട്ടർ മോഷ്ടിച്ച മലപ്പുറം തിരൂരങ്ങാടി സ്വദേശി എരഞ്ഞിക്കൽ വീട്ടില്‍ സഹദ് (30) ആണ് പിടിയിലായത്.
2025 മേയിൽ ആയിരുന്നു സംഭവം. കുന്ദമംഗലം മുട്ടാഞ്ചേരി സ്വദേശി ഷുക്കൂറിന്റെ ഉടമസ്ഥതയിലുള്ള സ്കൂട്ടർ പടനിലം ദീനാർ ഹോട്ടലിന് മുൻവശത്ത് നിന്നും മോഷ്ടിക്കുകയായിരുന്നു. പിന്നീട് ഒരു വർഷത്തിനു ശേഷം ഇക്കഴിഞ്ഞ 14ന് പുലർച്ചെ തിരൂരങ്ങാടിയിൽ വച്ച് നൈറ്റ് പെട്രോളിങ്ങിനിടെ പൊലീസ് കണ്ടെത്തുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





