കൊളുക്കുമലയില്‍ നിന്നു കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

brilliant

തൊടുപുഴ: മൂന്നാര്‍ കൊളുക്കുമലയില്‍ നിന്നു കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെന്നൈ അഭിരാമപുരം സ്വദേശി എന്‍ ദ്രാവിനേഷ് (25) ആണ് അപകടത്തില്‍പ്പെട്ടത്. അപകട കാരണം വ്യക്തമല്ല.

ഇന്ന് രാവിലെയാണ് സംഭവം . നൂറ് അടിയോളം താഴ്ചയിലേക്കാണ് യുവാവ് ചാടിയിരിക്കുന്നത്. ഓടിപ്പോയി കൊക്കയിലേക്ക് എടുത്ത് ചാടുകയായിരുന്നു എന്ന് ചില ദൃക്‌സാക്ഷികള്‍ പറയുന്നു. കൊളുക്കുമല സിംഹപാറയില്‍ നിന്നുമാണ് താഴേക്ക് വീണത്. ബന്ധുക്കള്‍ക്കൊപ്പം കൊളുക്കുമലയില്‍ സൂര്യോദയം കാണാന്‍ ട്രക്കിങ് ജീപ്പില്‍ എത്തിയതായിരുന്നു ദ്രവിനേഷ്.

രക്ഷാപ്രവര്‍ത്തനത്തിനായി തമിഴ്‌നാട് കൊരങ്ങി ഭാഗത്ത് നിന്നു മാത്രമാണ് അപകട സ്ഥലത്തേക്ക് എത്താന്‍ മാര്‍ഗമുള്ളൂ. സംഭവം നടന്നയുടൻ തന്നെ പ്രദേശത്തുണ്ടായിരുന്നവര്‍ പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിച്ചു. മൂന്നാറിൽ നിന്നും എത്തിയ ഫയര്‍ഫോഴ്സ് സംഘം താഴെയിറങ്ങി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top