തിരൂരിൽ ഹണിട്രാപ്പ് നടത്തി യുവാവിനെ മർദിച്ച് പണവും സ്വർണ്ണാഭരണവും തട്ടിയെടുത്ത കേസിൽ 3 പേർ പിടിയിൽ

brilliant

തിരൂർ : ആയുർവ്വേദ മസാജ് സെൻ്ററിൽ ഹണിട്രാപ്പ് നടത്തി യുവാവിനെ മർദിച്ച് പണവും സ്വർണ്ണാഭരണവും തട്ടിയെടുത്ത കേസിൽ സ്ഥാപന നടത്തിപ്പുകാരനാക്കം 3 പേരെ തിരൂർ പൊലീസ് അറസ്റ്റു ചെയ്തു. തിരൂർ ഏറ്റിരിക്കടവ് ഔറാ വെൽനെസ് നടത്തിപ്പുകാരൻ തിരുവന്തപുരം സ്വദേശിയായ സൌദ് ( 36),, കോട്ടയം സ്വദേശിയായ ജയന്തി ( ), ഓച്ചിറ സ്വദേശിയായ വീണ ( ) എന്നിവരെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാത്രി 7.30 ന് മസാജിന് പോയ തെക്കൻ കുറ്റൂർ കരിമ്പന സ്വദേശി മനോജിന്നെ യാണ് മർദിച്ച് പണവും സ്വർണ്ണവും കവർന്നത് മസാജ് ചെയ്യാൻ വന്ന സമയം മനോജിന്റെ കൈവശം കൂടുതൽ പൈസയുണ്ടെന്ന് മനസ്സിലാക്കിയ പ്രതികൾ മനോജിനെ ഹണി ട്രാപ്പിൽ പ്പെടുത്തി വിവസ്ത്രനാക്കി ഫോട്ടയെടുത്ത് മർദ്ദിച്ചും ഭീഷണിപ്പെടുത്തിയും കൈവശമുണ്ടായിരുന്ന 28500 രൂപയും ഒന്നര പവന്റെ സ്വർണ്ണമാലയും, പവർബാങ്കും, ബൈക്കും കൈക്കലാക്കിയിരുന്നു.

തിരൂർ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണത്തിൽ കേസിലെ ഒന്നാം പ്രതിയായ സൌദിൻ്റെ കൈവശത്തു നിന്നും മനോജിന്റെ പൊട്ടിയ മാലയും ബൈക്കും പോലീസ് കണ്ടെത്തി. മസാജ് സെന്ററിലെ സ്ത്രീകളെ ഉപദ്രവിച്ച കാര്യത്തിന് മനോജിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. മസാജ് സെന്റർ നടത്തിപ്പുകാരനായ സൌദ് പത്തോളം കേസുകളിലെ പ്രതിയാണ്.

മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ മേൽ നോട്ടത്തിൽ തിരൂർ ഡി വൈ എസ് പി എ എം സിദ്ദിഖ്, എസ് എച്ച് ഒ അനിൽകുമാർ ടി മേപ്പിള്ളി, എസ് ഐ മാരായ. വിശാഖ് കെ വിശ്വൻ, കെ എസ് ജയൻ കെ, ജയൻ, എ എസ് ഐ മാരായ ഹൈമാവതി, അനിൽകുമാർ, മുജീബ്, എസ് സി പി ഒ മാരായ ജിനീഷ്, രതീഷ് കുമാർ, അരുൺ ചോലക്കൽ സി പി ഒ എം വി ദൃശ്യ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top