താമസസ്ഥലം കേന്ദ്രീകരിച്ച് അനാശാസ്യം ; നജ്‌റാനിൽ 12 പ്രവാസികൾ പിടിയിൽ

റിയാദ്: സൗദി അറേബ്യയിലെ നജ്‌റാനിൽ താമസസ്ഥലം കേന്ദ്രീകരിച്ച് നിയമവിരുദ്ധമായി അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന 12 പ്രവാസികളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു . നജ്‌റാൻ റീജിയണൽ പോലീസ്, കമ്യൂണിറ്റി സെക്യൂരിറ്റി വിഭാഗം, മനുഷ്യക്കടത്ത് വിരുദ്ധ ഡയറക്ടറേറ്റ് എന്നിവയുമായി സഹകരിച്ച് നടത്തിയ സംയുക്ത മിന്നൽ പരിശോധനയിലാണ് പ്രതികൾ വലയിലായത്. നജ്‌റാനിലെ ഒരു റെസിഡൻഷ്യൽ അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ നിയമവിരുദ്ധ ഇടപാടുകൾ നടന്നിരുന്നതെന്ന് പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അപ്പാർട്ട്മെന്റ് ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമായിരുന്നു പോലീസിന്റെ കൃത്യമായ നീക്കം. പിടിയിലായ പ്രതികൾക്കെതിരെയുള്ള പ്രാഥമിക നിയമനടപടികളും ചോദ്യം ചെയ്യലും പോലീസ് ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. തുടർന്ന് കൂടുതൽ അന്വേഷണങ്ങൾക്കും വിചാരണ നടപടികൾക്കുമായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. രാജ്യത്തെ നിയമങ്ങളും സാമൂഹിക സുരക്ഷിതത്വവും ധാർമ്മിക മൂല്യങ്ങളും ലംഘിക്കുന്ന ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നിരീക്ഷണം തുടരുമെന്നും, കുറ്റക്കാർക്കെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top