Section

malabari-logo-mobile

സ്വര്‍ണ്ണക്കടത്ത് രാജ്യസുരക്ഷക്ക് ഭീഷണിയെന്ന് എന്‍ഐഎ ;നാല് പ്രതികള്‍

HIGHLIGHTS : കൊച്ചി: പ്രമാദമായ ഡിപ്ലോമാറ്റിക് സ്വര്‍ണണക്കടത്ത് കേസില്‍ എന്‍ഐഎ കേസെടുത്തു. നാല് പ്രതികളാണ് ആദ്യപട്ടികയിലുള്ളത്. ഒന്നാം പ്രതി സരിത്, രണ്ടാംപ്രതി സ...

കൊച്ചി: പ്രമാദമായ ഡിപ്ലോമാറ്റിക് സ്വര്‍ണണക്കടത്ത് കേസില്‍ എന്‍ഐഎ കേസെടുത്തു. നാല് പ്രതികളാണ് ആദ്യപട്ടികയിലുള്ളത്. ഒന്നാം പ്രതി സരിത്, രണ്ടാംപ്രതി സ്വപ്‌ന സുരേഷ്, മൂന്നാംപ്രതി ഫസല്‍ ഫരീദ്, നാലാം പ്രതി സന്ദീപ് വാര്യര്‍ ഇത്തരത്തിലാണ് എന്‍ഐഎ പ്രതിപ്പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ഈ സ്വര്‍ണ്ണക്കടത്ത് രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് എന്‍ഐഎ തയ്യാറാക്കിയ എഫ്‌ഐആറില്‍ പറയുന്നു.

മുന്‍ കോണ്‍സുലേറ്റ് ജീവനക്കാരായ സരിത്ത്കുമാറിനും സ്വ്പ്‌നക്കും പുറമെ പ്രതിചേര്‍ത്തിരിക്കുന്ന ഫൈസല്‍ ഫരീദ് കൊച്ചി സ്വദേശിയാണ്. ഇയാള്‍ ഇപ്പോള്‍ വിദേശത്താണ്. നാലാം പ്രതി സന്ദീപ് നായര്‍ തിരുവനന്തപുരം സ്വദേശിയാണ്.

sameeksha-malabarinews

സ്വപ്‌നയുടെ മൂന്‍കൂര്‍ ജാമ്യഹരജി പരഗണിക്കരുതെന്ന് ഇന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ചിലവഴിക്കുന്നതടക്കമുള്ള ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തുന്ന വകുപ്പുകളുള്ള ഈ കേസില്‍ ഇവരുടെ ജാമ്യഹര്‍ജി പരിഗണിക്കരുതെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു.
ഈ കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!